Latest Posts

പ്രോബ-3 ഇന്ന് കുതിച്ചുയരും; വിക്ഷേപണം വൈകിട്ട് 4.08ന്

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും പ്രോബ-3 ദൗത്യ പേടകം ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപത്തറയിൽ നിന്നാണ് പിഎസ്എൽവി-സി59 റോക്കറ്റിൽ പ്രോബ 3 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുമായി സഹകരിച്ചാണ് ഐഎസ്ആർഒയുടെ കൊമേഷ്യൽ….

ഡിസംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍; എല്‍പിജി മുതല്‍ ക്രെഡിറ്റ് കാര്‍ഡിനു വരെ മാറ്റങ്ങള്‍

2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. പ്രധാനമായും 5 മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം സാധാരണക്കാരെയും സാമ്പത്തിക മുന്നേറ്റമുള്ളവരേയും ഒരുപോലെ ബാധിക്കുന്നതാണ്. എല്‍.പി.ജി സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമുണ്ടാവും സാധാരണക്കാരൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്‍പിജി വില. പല….

2 കുട്ടികളുള്ള ഒരു കുടുംബത്തിന് 2199 രൂപയ്ക്ക്‌ ₹15 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ, തപാല്‍ വകുപ്പിന്റെ പദ്ധതി

സാധാരണക്കാര്‍ക്കും താങ്ങാവുന്ന പ്രീമയത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അവതരിപ്പിക്കുകയാണ് തപാല്‍ വകുപ്പിന് കീഴിലുള്ള പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് (ഐ.പി.പി.ബി). വെറും 899 രൂപയ്ക്ക് 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന സൂപ്പര്‍ ടോപ്-അപ് പദ്ധതിയാണ് ഇതിലൊന്ന്. ഐ.പി.പി.ബിയുടെ ഉപയോക്താക്കള്‍ക്കാണ് പദ്ധതിയില്‍….

നാളെ മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെടില്ല എന്ന് ട്രായ്

ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പുതിയ ടെലികോം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് ഒടിപി (വണ്‍-ടൈം-പാഡ്‌വേഡ്) സേവനങ്ങളില്‍ തടസ്സം സൃഷ്ടിച്ചേക്കാം എന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ബാങ്കിംഗ് അടക്കമുള്ള അവശ്യ സേവനങ്ങള്‍ക്ക് ഒടിപി നിര്‍ബന്ധമാണ് എന്നിരിക്കേ ഒടിപി സേവനങ്ങള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുമെന്നത്….

മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുന്ന മൂന്ന് ദിവസം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്. ഞായറാഴ്ച എഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ജാ​ഗ്രത….

ശബരിമല തീര്‍ത്ഥാടനം: കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള….

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന അവസാനിച്ചില്ലെന്ന് ആദായനികുതി വകുപ്പ്

പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന….

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന….

ബി.എഡ് ഇനി നാലു വർഷം,​ ടിടിസി-യും നിലവിലെ ബി.എഡും നിറുത്തും

രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലംകമ്മിറ്റി….