Latest Posts

മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരുന്ന മൂന്ന് ദിവസം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്. ഞായറാഴ്ച എഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും ജാ​ഗ്രത….

ശബരിമല തീര്‍ത്ഥാടനം: കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ്

ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള….

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി, പരിശോധന അവസാനിച്ചില്ലെന്ന് ആദായനികുതി വകുപ്പ്

പറവ ഫിലിംസിലെ ഇൻകംടാക്സ് റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക കണ്ടെത്തൽ. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. അതേസമയം, പരിശോധന….

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട, കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ല; കര്‍ശന നിര്‍ദേശങ്ങൾ

ക്ലാസ് മുറികളിൽ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ അധ്യാപകരിൽ നിന്നോ സ്കൂൾ അധികാരികളിൽ നിന്നോ ഉണ്ടാകാൻ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന വാഹന….

ബി.എഡ് ഇനി നാലു വർഷം,​ ടിടിസി-യും നിലവിലെ ബി.എഡും നിറുത്തും

രണ്ടുവർഷം ദൈർഘ്യമുള്ള ബി.എഡ് കോഴ്സ് അടുത്തവർഷം മുതൽ നാലുവർഷ പ്രൊഫണൽ കോഴ്സാവും. എൻജിനിയറിംഗ്, മെഡിക്കൽ കോഴ്സുകൾപോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേർത്തുള്ള കോഴ്സ്. യോഗത്യ പ്ലസ്ടു. പ്രൊഫ.മോഹൻ ബി. മേനോൻ അദ്ധ്യക്ഷനായ കരിക്കുലംകമ്മിറ്റി….

ചരക്കുപേടകത്തിൽ നിന്ന് ദുർഗന്ധം വമിച്ചത് ബഹിരാകാശ നിലയത്തിൽ ആശങ്ക പരത്തി

ചരക്കുമായെത്തിയ പേടകത്തിൽ ദുർഗന്ധം വമിച്ചത്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മണിക്കൂറുകളോളം ആശങ്ക പരത്തി. ഇതിനെ തുടർന്ന്‌ നിലയത്തിലേക്ക്‌ ചരക്ക്‌ നീക്കുന്നത്‌ രണ്ട്‌ ദിവസം മുടങ്ങി. ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗത്തേക്കുള്ള ഭക്ഷണവും ഉപകരണങ്ങളുമായി ശനിയാഴ്‌ച എത്തിയ പ്രോഗ്രസ്‌ പേടകത്തിലാണ്‌ ദുർഗന്ധമുണ്ടായത്‌. നിലയവുമായി….

‘ശബരിമല തീർഥാടകർ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുത്’: വനം വകുപ്പ്

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ചില മൃഗങ്ങൾ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്…..

പാൻ കാർഡ് 2.0; നമ്പർ മാറില്ല, ക്യുആർ കോഡോടെ ഇനി പുത്തൻ ‘പൊതു ഐഡി കാർഡ്’

ബിസിനസ് സംരംഭങ്ങൾക്ക് ഒരു ‘പൊതു തിരിച്ചറിയൽ കാർഡ്’ എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന പാൻ 2.0യിലേക്ക് ഓൺലൈനിലൂടെ സൗജന്യമായി അപ്ഗ്രേഡ് ചെയ്യാം. നിലവിലെ പാൻ നമ്പർ മാറില്ല. പാൻ പുതുക്കുന്നതിനുള്ള പോർട്ടൽ ഉടൻ നിലവിൽ വരും. ഇത് സംബന്ധിച്ച അറിയിപ്പ് എല്ലാ….

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ: ഓരോ കുട്ടിക്കും വ്യത്യസ്ത ചോദ്യപേപ്പർ; ചോദ്യങ്ങൾ ഓൺലൈനാക്കുന്നു

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയുടെ ചോദ്യം ഓൺലൈനായി ലഭ്യമാക്കുന്ന രീതി ഈ വർഷം മുതൽ നടപ്പാക്കാൻ തീരുമാനം. ഇത്തവണ കണക്ക് പരീക്ഷയ്ക്കാകും പുതിയ രീതി. ഇതിനു മുന്നോടിയായി പിഴവുകൾ ഇല്ലെന്ന് ഉറപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിലുള്ള പരീക്ഷ ഡിസംബറിലോ ജനുവരിയിലോ നടത്തുമെന്നു ഹയർ സെക്കൻഡറി….

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്: ആചാരം ലംഘിച്ച പോലീസുകാർക്ക് ശിക്ഷ നല്ലനടപ്പ് പരിശീലനം

ശ്രീകോവിൽപോലെ ഭക്തർ പവിത്രമായി കരുതുന്ന പതിനെട്ടാംപടിയിൽ പുറംതിരിഞ്ഞുനിന്നുകൊണ്ട് ഫോട്ടോഷൂട്ട് നടത്തിയ പോലീസുകാർക്കെതിരെ നടപടി. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത എസ്എപി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ ‘കെഎപി 4 ‘ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദേശം നൽകി. തീവ്ര പരിശീലനം….