Latest Posts

ക്രിസ്മസ് പരീക്ഷ ഡിസംബർ 12 മുതൽ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ രണ്ടാംപാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടക്കും. ടൈം ടേബിൾ ടേബിൾ പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി പരീക്ഷകൾക്കായി മുൻപുണ്ടായിരുന്ന രീതിയിൽ സർക്കാർ തന്നെ ചോദ്യപ്പേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും….

സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്; അകത്ത് കുടുങ്ങിയ നാല് പേരെ പുറത്തെത്തിച്ചു

പതിനേഴ് ദിവസത്തെ പരിശ്രമത്തിന് ശേഷം സിൽക്യാര ടണൽ തുരന്നു. എസ് ഡി ആ‍ര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വന്നു. 41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത്….

അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവ‍ര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു. പ്രതികൾ രക്ഷപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. പോലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസിന്റെ….

കേരളത്തിലും പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ തുടങ്ങും

തിരുവനന്തപുരം, പാലക്കാട് തൃശ്ശൂർ എൻജിനീയറിങ് കോളേജുകളിൽ പുതുതലമുറ ബിടെക്, എംടെക് കോഴ്സുകൾ ആരംഭിക്കും. ഇന്ന് തിരൂരില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എംടെക് കോഴ്സുകൾ ആംഭിക്കുന്ന കോളേജുകളും കോഴ്സുകളും ഇനിപറയും പ്രകാരമാണ് തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജ്: സ്ട്രക്ച്ചറൽ എൻജിനീയറിങ് (….

ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ? എന്നാൽ ഇനി അധിക പണം നൽകണം

ഗൂ​ഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക. പേടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇക്കൂട്ടത്തിലേത്താണ് ​ഗൂ​ഗിൾ പേയും വന്നിരിക്കുന്നത്. ഗൂ​ഗിൾ പേ സർവീസ്….

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം

സംസ്ഥാനത്തെ റേഷൻ കടകൾ വഴി 10 രൂപയ്‌ക്ക്‌ കുപ്പിവെള്ളം വിപണനത്തിന്‌ അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്‌ട്രക്‌ചർ ഡെവലപ്‌മെന്റ്‌ കോർപറേഷന്റെ (കെഐഐഡിസി) കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള കുപ്പിവെള്ളമായ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ്‌ റേഷൻകടകൾവഴി 10 രൂപയ്‌ക്ക്‌ വിൽപ്പന നടത്തുക. കെഐഐഡിസിയുടെ അപേക്ഷ….

നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും, ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ  മിതമായ/ ഇടത്തരം  മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് മഴ സാധ്യത. ഇത്….

ഹെലികോപ്‌റ്റർ വഴി വീണ്ടും അവയവമാറ്റം; ദാനം ചെയ്യുന്നത് സ്റ്റാഫ് നേഴ്സിൻ്റെ അവയവങ്ങൾ

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാൻക്രിയാസും എറണാകുളത്തേക്ക് ഹെലികോപ്ടര്‍ വഴി എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഹെലികോപ്റ്റർ വഴി അവയവദാനത്തിനുള്ള ശ്രമം നടക്കുന്നത്. ഇതിനുള്ള….

ശബരിമല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു

ചരിത്രത്തിൽ ആദ്യമായി ശബരിമല സ്പെഷ്യൽ ട്രെയിന് വൈക്കത്ത് സ്റ്റോപ്പ് അനുവദിച്ചു. ട്രെയിന് നമ്പർ 06019/06020 എറണാകുളം കാരൈക്കുടി എറണാകുളം സ്പെഷ്യൽ ട്രെയിനാണ് വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രം, മള്ളിയൂർ മഹാഗണപതി ക്ഷേത്രം, ആദിത്യപുരം സൂര്യദേവ ക്ഷേത്രം തുടങ്ങിയ….

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണി

ഇന്ത്യ എ ടീം ക്യാപ്റ്റനായി മലയാളി താരം മിന്നുമണിയെ തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്,….