Latest Posts

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ (83 വയസ്സ്) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി വിശ്വനാഥൻ. യൂത്ത്….

ജാഗ്രത നിര്‍ദ്ദേശവുമായി ലുലു ഗ്രൂപ്പ്; വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്…..

ഇളവുമായി കേന്ദ്രം; കടമെടുക്കാന്‍ വഴിതുറന്നു, 2000 കോടി വായ്പയെടുക്കും

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്. പുതിയ ഇളവ് വന്നതോട് കൂടി ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ….

ശബരിമലയിൽ പോലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം

ശബരിമലയിൽ പോലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം. 15 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കിയവരിൽ 50 ശതമാനം പേർ വീണ്ടും ശബരിമലയിൽ തുടരണം. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹേബാണ് ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കിയത്. പുതുതായി എത്തുന്ന 50 ശതമാനം ഉദ്യോഗസ്ഥർക്ക്….

പ്രായം തെളിയിക്കുന്ന രേഖയല്ല ആധാർ കാർഡെന്ന് യുഐഡിഎഐ

പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് കണക്കാക്കില്ലെന്ന് യുഐഡിഎഐ. ഇതു സംബന്ധിച്ച അറിയിപ്പ് പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്. ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനനത്തീയതിയാണ് കാർഡിലുള്ളതെന്നാണ് യുഐഡിഎഐ അറിയിപ്പ് നൽകുന്നത്. പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ….

ആശ ജീവനക്കാരുടെ രണ്ട് മാസത്തെ പ്രതിഫലത്തിനായി തുക അനുവദിച്ചു

ആശ വർക്കർമാർക്ക്‌ രണ്ട്  മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി  26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ ഈ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി….

കുത്തനെ ഉയർന്ന് സ്വർണവില

ശനിയാഴ്ച മുതൽ ഇടിഞ്ഞ സ്വർണവില ഇന്ന് ഒറ്റയടിക്ക് 800 രൂപയോളം ഉയർന്നു. ഇതോടെ വില വീണ്ടും 46000 കടന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,120 രൂപയാണ്.    കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 820 രൂപയായിരുന്നു സ്വർണത്തിന് കുറഞ്ഞിട്ടുണ്ടായിരുന്നത്…..

വാട്‌സ്ആപ്പില്‍ മെസേജുകളും പിൻ ചെയ്ത് വെക്കാം

വാട്സ്ആപ്പ് പുതിയതായി മേസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പുകളിലും വ്യക്തി​ഗത ചാറ്റുകളിലും മെസേജ് പിൻ ചെയ്ത് വെക്കാൻ കഴിയുന്നതാണ്. പരമാവധി 30 ദിവസം വരെ മെസേജ് ഇത്തരത്തിൽ പിൻ ചെയ്ത് വെക്കാൻ കഴിയും. ഡിഫോൾട്ട്….

അംഗീകൃത നേഴ്സിംഗ് അസിസ്റ്റന്റ് (GDA) കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

  +2/ ഡിഗ്രി യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള NSDC യുടെ അംഗീകാരത്തോടുകൂടിയുള്ള ആറുമാസ നേഴ്സിങ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. 🔷കേന്ദ്രസർക്കാരിന്റെ കീഴിലുള്ള NSDC ( നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ) സർട്ടിഫിക്കറ്റ്. 🔷 കോഴ്സിനോടൊപ്പം തന്നെ മൾട്ടി നാഷണൽ ഹോസ്പിറ്റലുകളിൽ….

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി. വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം…..