ആഭ്യന്തര വില കുത്തനെ ഉയർന്നതിനാല്‍ 2023 ഡിസംബർ 8 ന് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു. ഈ നിരോധനം മാർച്ച് 31 വരെ തുടരും എന്നാണ് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച് 31 വരെ നിലനിൽക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കൾക്ക് മിതമായ നിരക്കിൽ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പരമമായ മുൻഗണന എന്ന് രോഹിത് കുമാർ സിംഗ് പറഞ്ഞു.
മാർച്ച് 31 ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല, കാരണം ശീതകാലത്ത് ഉള്ളി ഉൽപാദനം കുറയും പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ ഇതിനാൽ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത. 2023 ശീതകാലത്ത് ഉള്ളി ഉൽപാദനം 22.7 ദശലക്ഷം ടൺ ആയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളിൽ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും.