

മോട്ടോർ വാഹന വകുപ്പിന്‍റെ ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി മാർച്ച് 31-ന് അവസാനിക്കും. പഴയ വാഹനത്തിന്മേലുള്ള നികുതി കുടിശിക തീർക്കാനുള്ള സുവർണാവസരമാണിത്. 2020 മാർച്ച് 31-ന് ശേഷം ടാക്സ് അടക്കാൻ കഴിയാത്ത വാഹനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആർടി ഓഫീസുമായി ബന്ധപ്പെടാം.