പ്രത്യേക മൊബൈൽ ആപ്പിലൂടെ വൈദ്യുതി ബില്ലടച്ചാൽ ഇളവെന്ന് വ്യാജ പ്രചാരണം; മുന്നറിയിപ്പുമായി കെഎസ്ഇബി

പ്രത്യേക മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിൽ വ്യാജ പ്രചരണം വാട്സ്ആപ്പിലൂടെ നടന്നു വരുന്നതായി കെ എസ് ഇ ബി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വ്യാജ പ്രചരണങ്ങളിൽ കുടുങ്ങരുതെന്നും കെഎസ്ഇബി നിർദേശിച്ചു.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും അതിന് മറുപടി നല്‍കരുത്. സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പറായ 1912 വിളിക്കണം എന്ന് കെഎസ്ഇബി അറിയിച്ചു.

കെഎസ്ഇബി ലിമിറ്റഡിന്റെ ഔദ്യോഗിക ഉപഭോക്തൃ സേവനം മൊബൈൽ ആപ്ലിക്കേഷനായ കെ എസ് ഇ ബി വഴി വൈദ്യുതി ബിൽ അടയ്ക്കൽ ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാണെന്നും ബോർഡ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.