സാഹിത്യസൃഷ്ടി പ്രസിദ്ധീകരിക്കാന്‍ ഇനി വകുപ്പ് മേധാവിയുടെ അനുമതി മതി

സാഹിത്യരചന നടത്താൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം. ഇതിനായി ഇനി സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കേണ്ട. സ്വന്തം വകുപ്പ്മേധാവിയുടെ അനുമതി മതി. ജീവനക്കാർക്കിടയിലെ സാഹിത്യകാരന്മാരുടെ എണ്ണം കൂടിയതോടെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെ പുതിയ തീരുമാനം.

നിലവിൽ ജീവനക്കാർക്ക് ഏതെങ്കിലും സാഹിത്യ കൃതി പ്രസിദ്ധീകരിക്കണമെങ്കിൽ വകുപ്പ് മേധാവി വഴി സർക്കാരിൻ്റെ അനുമതി തേടണം. സർക്കാർനയങ്ങളെ വിമർശിക്കുന്നതൊന്നുമില്ലെന്നുറപ്പാക്കാൻ രചനയുടെ പകർപ്പ് സഹിതം അപേക്ഷിക്കണമെന്നായിരുന്നു ചട്ടം. ഇതൊക്കെ പാലിച്ചു തന്നെ ലഭിക്കുന്ന അപേക്ഷകൾ കുന്നുകൂടുന്നത് സർക്കാരിന് തലവേദനയായിരുന്നു.

അതിനാൽ ഇത്തരം അപേക്ഷകളിൽ ഇനിമുതൽ വകുപ്പ് മേധാവിതന്നെ തീരുമാനമെടുത്താൽ മതിയെന്നാണ് തീരുമാനം. സാഹിത്യകൃതികൾ പ്രസിദ്ധീകരിച്ച് ജീവനക്കാർ പ്രതിഫലം കൈപ്പറ്റുന്നില്ലെന്നും ഉറപ്പാക്കും