സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്.
രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാർ. പനിബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർദ്ധനവുണ്ട്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.