ലോൺ തട്ടിപ്പ്: ആധാറോ പാൻ കാർഡോ ദുരുപയോഗം ചെയ്യുന്നുണ്ടോ; അറിയാൻ മാർഗങ്ങളുണ്ട്

പലവിധ ആവശ്യങ്ങൾക്കായി ആധാർ, പാൻ കാർഡ് പോലുള്ള പ്രധാന രേഖകൾ നമുക്ക് നൽകേണ്ടിവന്നിട്ടുണ്ടാകാം. അതുകൊണ്ടുതന്നെ പാൻ കാർഡോ, ആധാർ കാർഡ് പോലുള്ള കെവൈസി രേഖകൾ ആരെങ്കിലും ദുരുപയോഗം ചെയ്തിട്ടുണ്ടാകുമോ എന്ന സംശയം പലർക്കുമുണ്ടാകാം. ഇത്തരത്തിൽ ദുരുപയോഗം നടന്നിട്ടുണ്ടെങ്കിൽ സാമ്പത്തിക നഷ്ടവും, നിയമപരമായ പ്രശ്നങ്ങളുൾപ്പെടെയുള്ള പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. കെവൈസി രേഖകൾ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

📌വായ്പാ രേഖകൾ പരിശോധിക്കുക: ഒന്നോ അതിലധികമോ ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിന്റെ ഒരു പകർപ്പിനായി ആവശ്യപ്പെടാം. ഓരോ ബ്യൂറോയിൽ നിന്നും വർഷം തോറും ഒരു സൗജന്യ ക്രെഡിറ്റ് റിപ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. നിലവിൽ രാജ്യത്ത് നാല് ക്രെഡിറ്റ് ബ്യുറോകളുണ്ട്. നിങ്ങൾക്ക് അറിയാത്ത ലോൺ അക്കൗണ്ടുകൾ, ലോണിനായുള്ള അന്വേഷണങ്ങൾ, അല്ലെങ്കിൽ വായ്പയ്ക്കായി അപേക്ഷിച്ചിട്ടുണ്ടോ എന്നിവ പരിശോധിച്ച് പ്രശ്നങ്ങളില്ലന്ന് ഉറപ്പുവരുത്തുക.

📌വായ്പയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ശ്രദ്ധിക്കുക: വായ്പയുമായി ബന്ധപ്പെട്ട ഇമെയിലുകൾ, കത്തുകൾ അല്ലെങ്കിൽ എസ്എംഎസ് അറിയിപ്പുകൾ പോലുള്ളവ യാതൊരു കാരണശാലും അവഗണിക്കരുത്. അപ്രതീക്ഷിതമായ ലോൺ അപ്രൂവൽ അല്ലെങ്കിൽ വായ്പ നിരസിച്ച മെസേജുകൾക്കെതിരെ ജാഗ്രത പാലിക്കുക. നിങ്ങൾ അപേക്ഷിച്ചിട്ടില്ലാത്ത വായ്പകളെക്കുറിച്ച് എന്തെങ്കിലും ആശയവിനിമയം ലഭിച്ചാൽ, വായ്പാദാതാവുമായി സംസാരിച്ച്, നിങ്ങളുടെ ആശങ്കകൾ വ്യക്തമാക്കുകയും നിങ്ങളുടെ പേരിൽ നടത്തിയ ഏതെങ്കിലും ലോൺ അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗതരേഖകൾ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

📌പോലീസിൽ റിപ്പോർട്ട് ചെയ്യാം: കെവൈസി തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായ തെളിവുകളോ, സംശയമോ ഉണ്ടെങ്കിൽ, പോലീസിൽ പരാതിപ്പെടാം. നിങ്ങൾ ശേഖരിച്ച വിവരങ്ങളും തെളിവുകളും നൽകുക.

📌സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുക: സ്വകാര്യ വിവരങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുക. പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുകയും, എളുപ്പത്തിൽ കണ്ടുപിടിക്കാനാകാത്ത ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുകയും വേണം. സെൻസിറ്റീവ് ആയ വിവരങങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക.

📌ഉപദേശം തേടാം: തട്ടിപ്പുകൾ സംബന്ധിച്ച വിഷയത്തിൽ എങ്ങനെ പ്രതികരിക്കണമെന്നും, എന്തു ചെയ്യണമെന്നും അറിയില്ലെങ്കിൽ നിയമപ