കേരളത്തിൽ തീവ്രമഴയ്ക്ക് സാധ്യത: 3 ജില്ലകളിൽ റെഡ് അലർട്ട്

പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ 3 ജില്ലകളിലും റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യെലോ അലർട്ടുള്ള ജില്ലകൾ: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോടു ചേർന്നാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ ശ്രീലങ്ക-തമിഴ്നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.