തുടർച്ചായി പൊതു അവധി ദിവസങ്ങളെത്തുന്നതിനാൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന ക്രമീകരണം. ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളില്‍ കൂടി സ്പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഇതോടെ പൊതുവരി നിൽക്കുന്ന ഭക്തർക്ക് സുഗമ ദർശനം സാധ്യമാകും.
ഈ ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം 3.30-ന് ക്ഷേത്രം നട തുറക്കും. ദര്‍ശനത്തിനായി ഭക്തര്‍ക്ക് ഒരു മണിക്കൂര്‍ അധികം ലഭിക്കും. ആചാരപ്രധാനമായ ഇല്ലം നിറ ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് 18-ന് പുലര്‍ച്ചെ നാലര മണി വരെ മാത്രമേ സ്പെഷ്യല്‍/ വി ഐ പി, പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന സൗകര്യം ഉണ്ടാകുകയുള്ളൂ.
ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്നവര്‍ക്കുള്ള ദര്‍ശനവും നാലര വരെയുണ്ടാകൂ. ഇല്ലംനിറ ദിനത്തിൽ ചോറൂണ് കഴിഞ്ഞുള്ള കുഞ്ഞുങ്ങള്‍ക്കുള്ള സ്പെഷ്യല്‍ ദര്‍ശനം പന്തീരടി പൂജയ്ക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളു. അഷ്ടമിരോഹിണി ദിനത്തിലും പതിവ് നിയന്ത്രണം തുടരും.