വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം

സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് ഉയരത്തിൽ. സ്വർണ്ണവില ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52520 രൂപയാണ്.

അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്ത് 2303 ഡോളർ വരെ കുറഞ്ഞിരുന്നു. ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണ്ണവില അന്താരാഷ്ട്ര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചുവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായിട്ടുള്ളത്.