48,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. ഇന്ന് ഒരു പവന് 320 രൂപ വർധിച്ച് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 48,080 രൂപയായിരിക്കുകയാണ്.

അന്താരാഷ്ട്ര സ്വർണവില 2149  യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം.