ഒരു രൂപ നാണയം നിർമ്മിക്കാനുള്ള ചെലവ് അറിയാമോ

ഒരു രൂപയ്‌ക്ക് എന്ത് കിട്ടാനാ എന്ന് ചിന്തിക്കാൻ വരട്ടെ. ഈ ഒരു രൂപ നാണയം നിർമ്മിക്കാൻ അതിന്റെ മൂല്യത്തേക്കാൾ കൂടുതൽ ചെലവാണ് സർക്കാർ വഹിക്കുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് 1992 മുതൽ പ്രചാരത്തിലുള്ള ഒരു രൂപാ നാണയം നിർമ്മിക്കുന്നതിന് 1.11 രൂപ അധിക ചെലവ് വേണ്ടി വരും.

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച ഒരു രൂപ നാണയത്തിന് 21.93 mm വ്യാസവും 1.45 mm വീതിയും 3.76 ഗ്രാം ഭാരവുമുണ്ട്. എന്നിരുന്നാലും ഒരു രൂപയുമായി താരതമ്യം ചെയ്യുമ്പോൾ മറ്റ് നാണയങ്ങളുടെ ഉൽപ്പാദന ചെലവ് അൽപ്പം കുറവാണ്. 2 രൂപാ നാണയത്തിന്റെ അച്ചടിച്ചെലവ് 1.28 രൂപയാണ്. 5 രൂപാ നാണയത്തിന് 3.69 രൂപയും 10 രൂപാ നാണയത്തിന് 5.54 രൂപയുമാണ് അച്ചടിക്ക് ചെലവാകുന്നത്.

ഈ നാണയങ്ങളെല്ലാം മുംബൈയിലും ഹൈദരാബാദിലുമുള്ള ഇന്ത്യൻ ഗവൺമെൻ്റ് മിന്റിൽ (IGM) ആണ് അച്ചടിക്കുന്നത്. ഹൈദരാബാദിലെ അച്ചടി കേന്ദ്രം ഈ ഉൽപ്പാദനച്ചെലവ് വെളിപ്പെടുത്തിയെങ്കിലും, 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(ഡി) പ്രകാരമുള്ള രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി മുംബൈ അച്ചടിശാല വിവരങ്ങൾ പുറത്തുവിടാൻ തയാറായില്ല.

2016-17 സാമ്പത്തിക വർഷത്തിൽ 2.201 ബില്യൺ നാണയങ്ങൾ അച്ചടിച്ചതായി സർക്കാർ റിപ്പോർട്ട് ചെയ്തു. മുൻ വർഷം 2.151 ബില്യൺ നാണയങ്ങൾ പുറത്തിറക്കി. അടുത്തിടെയൊന്നും ഉൽപ്പാദനച്ചെലവുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓരോ നാണയവും അച്ചടിക്കുന്നതിനുള്ള ചെലവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി വർദ്ധിപ്പിച്ചിരിക്കാനാണ് സാധ്യത