Category: Local News

സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 480 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന്….

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് 5 മണി മുതൽ ബുക്ക് ചെയ്യാം

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് ചെയ്യാം. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 26 ന് മുപ്പതിനായിരം പേർക്കും ഡിസംബർ 27….

പെരുമ്പളം പാലം യാഥാർഥ്യമാകുന്നു; വേമ്പനാട്ട് കായലിലെ ഏറ്റവും നീളം കൂടിയ പാലം

പെരുമ്പളം ദ്വീപുനിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പെരുമ്പളം പാലം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. വേമ്പനാട്ട് കായലിലെ ഏറ്റവും നീളം കൂടിയ പാലമാണ്. 1157 മീറ്ററാണ് നീളം. ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ് വീതി. കിഫ്ബിയിൽ 100 കോടി രൂപ….

കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലം അടുത്തയാഴ്ച തുറക്കും

കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സമീപന പാതയുടെ നിർമാണം പൂർത്തിയാക്കി അടുത്തയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സെപ്റ്റംബർ 30 ന്   തുറന്നു കൊടുക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി എല്ലാ നിർമാണ പ്രവർത്തനങ്ങളും പ‍ൂർത്തിയാക്കി സമീപന….

കോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശക പാസിന് പുതിയ ക്രമീകരണം

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗീസന്ദർശകരുടെ പ്രവേശനത്തിന് പുതിയ ക്രമീകരണം. ആശുപത്രിയില്‍ കിടത്തിച്ചികിത്സയിലുള്ള രോഗികളെ കാണാന്‍ പാസെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന സന്ദർശകർ ഇനി മുതൽ രോഗിയുടെ പേര്, വാര്‍ഡ്, ഐപി നമ്പർ, ഫോണ്‍ നമ്പർ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. കൗണ്ടറിൽ ഈ വിവരങ്ങളെല്ലാം….

അമീബിക് മസ്തിഷ്‌കജ്വരം; കോട്ടയത്തും ജാഗ്രത

സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വെള്ളത്തിലെ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാവുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും….

കോട്ടയത്ത് നിന്നും കൊച്ചിക്ക് ഒരു മണിക്കൂർ മാത്രം; പുതിയ ഇടനാഴിയുടെ കരട് റിപ്പോർട്ട് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചു

കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പുതിയ പാതയുടെ കരട് റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ പരിഗണനയിലേക്ക്. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയത്തുനിന്ന് ആരംഭിച്ച് കുമരകം, വെച്ചൂർ, വൈക്കം വഴി എറണാകുളത്തേക്ക് പുതിയ ഇടനാഴി നിർമിക്കുന്നതു സംബന്ധിച്ച കരട് റിപ്പോർട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് സമർപ്പിച്ചതായി….

നേരേകടവ്- മാക്കേക്കടവ് പാലം അവസാനഘട്ടത്തിലേക്ക്; 80 ഗർഡറിൽ 61 എണ്ണം പൂർത്തിയായി

നേരേകടവ്- മാക്കേക്കടവ് പാലം നിർമാണം 450 മീറ്റർ പൂർത്തിയായി. 800 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 80% ആണിപ്പോഴത്തെ നിർമാണ പുരോഗതി. നിർമാണത്തിനാവശ്യമായ 80 ഗർഡറിൽ 61 എണ്ണം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേക്കടവിൽ കരയിൽ നിർമിച്ച ശേഷമാണ് കായലിനു മുകളിൽ സ്ഥാപിക്കുന്നത്…..

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ….

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; രോഗികളെ മാറ്റുന്നു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു. പതിനാലാം വാർഡിന്റെ ഒരു ഭാഗമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിശോധന തുടരുകയാണ്. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആകെ രണ്ടുപേർക്കു പരുക്ക്….