Category: Latest News

ഇന്ത്യയിൽ ജനസംഖ്യ 146 കോടിക്ക് മുകളിലേക്ക്

ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്‌പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രാജ്യവും ഇന്ത്യതന്നെ. രണ്ടാംസ്ഥാനത്തുള്ള ചൈനയിലെ ജനസംഖ്യ 141 കോടിയാണ്…..

രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്. കേരളത്തില്‍ സജീവ കൊവിഡ് കേസുകള്‍ 2000 കടന്നിരിക്കുകയാണ്. കഴിഞ്ഞ….

പിടിച്ചെടുത്ത 3.4 ടൺ ‘കള്ള സ്വർണം’ റിസർവ് ബാങ്കിന് കൈമാറിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി

കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) പിടിച്ചെടുത്ത 3.4 ടൺ കള്ളക്കടത്ത് സ്വർണം പരിശുദ്ധി ഉറപ്പാക്കി 2024-25ൽ റിസർവ് ബാങ്കിന് കൈമാറിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിച്ചതിന് കണ്ടെടുക്കുന്ന സ്വർണം രാജ്യത്തിന്റെ വികസനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാണ് റിസർവ്….

ട്രെയിൻ യാത്രയിൽ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇ-ആധാർ നിർബന്ധം

ട്രെയിൻ യാത്രകൾക്കായി തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇ-ആധാർ സ്ഥിരീകരണം നിർബന്ധമാക്കി. തൽക്കാൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ ശക്തമാക്കുന്നതിനും ദുരുപയോഗങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് റെയിൽവേ ഇത്തരമൊരു വലിയ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് കഴിഞ്ഞദിവസം….

ശബരിമലയിൽ ഇനി ‘ഫ്രഷ്’ അരവണമാത്രം; ഒരുമാസം മുൻപേ തയ്യാറാക്കുന്ന പതിവ് നിർത്തി

ശബരിമല തീർഥാടനം തുടങ്ങുന്നതിന് ഒരുമാസംമുൻപേ അരവണ തയ്യാറാക്കുന്ന പതിവ് ദേവസ്വംബോർഡ് ഉപേക്ഷിക്കുന്നു. നിർമാണപ്ലാൻ്റിന്റെ ശേഷികൂട്ടി ആവശ്യാനുസരണം ‘ഫ്രഷ്’ അരവണ തയ്യാറാക്കി വിൽക്കാനാണ് തീരുമാനം. ശബരിമല പ്രസാദത്തിൽ അരവണയിൽ നിന്നാണ് ബോർഡിന് ഏറ്റവും കൂടുതൽ വരുമാനം. 200 കോടിരൂപയാണ് കഴിഞ്ഞ തീർഥാടനത്തിൽ അരവണയുടെ….

ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ….

കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിച്ചു; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 50 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു….

നവോദയ: അപേക്ഷ ജൂലൈ 29  വരെ

നവോദയ വിദ്യാലയങ്ങളിൽ 2026–27 ലെ ആറാം ക്ലാസ് പ്രവേശനത്തിന് ജൂലൈ 29 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീയില്ല. അംഗീകൃത സ്കൂളിൽ 3, 4 ക്ലാസുകളിൽ പഠിച്ച്, ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരാകണം. അംഗീകൃത ഓപ്പൺ സ്കൂളുകാർ ‘ബി’ സർട്ടിഫിക്കറ്റ് ഹാജരാക്കണം…..

ആക്സിയം 4 വിക്ഷേപണം നാളെ; രാജ്യത്തിന്‍റെ അഭിമാനമാകാന്‍ ശുഭാംശു ശുക്ല

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയുടെ യാത്രയുടെ കാത്തിരിപ്പ് അവസാനിക്കുന്നു. നാളെ വൈകീട്ട് ഇന്ത്യന്‍ സമയം 5.52നാണ് ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്‍റെ ദൗത്യം (Axiom 4 Mission) ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍….

ക്രെഡിറ്റ് സ്‌കോര്‍ കുറയാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഓരോരുത്തരുടേയും സാമ്പത്തിക ഭാവിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ് ക്രെഡിറ്റ് സ്‌കോര്‍. ഇത് കുറഞ്ഞാല്‍ ലോണ്‍ കിട്ടാന്‍ ബുദ്ധിമുട്ടാകും. ചില അബദ്ധങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ക്രെഡിറ്റ് സ്‌കോര്‍ 100 പോയിന്റ് വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ക്രെഡിറ്റ് സ്‌കോര്‍….