Category: Latest News

കേസുകളുടെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുത്- കര്‍ശന നിര്‍ദേശവുമായി ഡിജിപിയുടെ സര്‍ക്കുലര്‍

അന്വേഷണ ഉദ്യോഗസ്ഥർ കേസുകളുടെ അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുതെന്ന കർശന നിർദേശവുമായി സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. ശബരിമല സ്വർണക്കൊള്ളയടക്കം സുപ്രധാന കേസുകളുടെ അന്വേഷണം തുടരുന്നതിനിടെയാണ് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ കത്തിന്റെ അടിസ്ഥാനത്തിലാണ്….

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എകീകൃത നമ്പർ പ്ലേറ്റ്; KL-90 സീരീസില്‍ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി എകീകൃത നമ്പർ പ്ലേറ്റ് സീരീസ്. KL-90 സീരീസില്‍ സർക്കാർ വാഹനങ്ങൾ രജിസ്റ്റര്‍ ചെയ്യും. കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകും. കരട് നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. KSRTC വാഹനങ്ങൾ KL 15 ൽ ആരംഭിക്കുന്നതുപോലെയാണ്….

നവംബറിൽ ക്ഷേമ പെൻഷൻ 3600 രൂപ ലഭിക്കും; 1864 കോടി അനുവദിച്ചെന്ന് ധനമന്ത്രി

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വര്‍ധിപ്പിച്ച 2000 രൂപ പെന്‍ഷന്‍ നവംബറില്‍ തന്നെ വിതരണം….

രണ്ടുസെന്റിലെ വീടുകൾ; റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററാക്കി

രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു. ദേശീയ-സംസ്ഥാന പാത, പൊതുമരാമത്ത്, തദ്ദേശസ്ഥാപനങ്ങൾ എന്നിവ വിജ്ഞാപനം ചെയ്യാത്ത റോഡുകൾക്കുസമീപത്തെ വീടുകൾക്കാണിത് ബാധകം. നിലവിൽ ദൂരപരിധി രണ്ടുമീറ്ററാണ്. കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു…..

എസ്‌ഐആര്‍; നവംബര്‍ നാലിനുശേഷം ബിഎല്‍ഒ വീട്ടില്‍വരും, വോട്ടര്‍മാര്‍ അറിയേണ്ടതും ചെയ്യേണ്ടതും

വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണം നവംബര്‍ നാലിനുശേഷം വോട്ടര്‍മാരെ തേടി ബിഎല്‍ഒ വീടുകളിലെത്തും. വീട്ടില്‍ ആളില്ലെങ്കില്‍ മൂന്നുതവണവരെ എത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമിഷന്റെ നിര്‍ദേശം. എല്ലാ വോട്ടര്‍മാരുടെയും ഫോണ്‍നമ്പര്‍ ബിഎല്‍ഒയുടെ പക്കലുള്ളതിനാല്‍ എത്തുന്നസമയം മുന്‍കൂട്ടി അറിയിക്കും. ബിഎല്‍ഒ നല്‍കുന്ന അപേക്ഷയും എന്യുമറേഷന്‍ഫോറവും പൂരിപ്പിച്ച് ഒപ്പിട്ടുനല്‍കിയാല്‍ മതി…..

പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ

ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യു പി / ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്. ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും…..

ഫോണ്‍ വിളിക്കുന്നയാളുടെ പേരും ഇനി സ്ക്രീനിൽ കാണാം, കോളർ ഐഡി സംവിധാനത്തിന് ട്രായ് അനുമതി

ഫോൺ വിളിക്കുന്നയാളുടെ പേര് സ്വീകർത്താവിന്റെ ഫോണിൽ പ്രദർശിപ്പിക്കണമെന്നത് നിർബന്ധിതമാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ടെലികോം വകുപ്പ് നൽകിയ നിർദേശത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അംഗീകാരം നൽകി. കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) എന്ന് വിളിക്കുന്ന ഈ ഫീച്ചർ, ഫോൺ നമ്പർ….

മൊബൈല്‍ ഫോണ്‍ വീണാല്‍ അപായച്ചങ്ങല വലിക്കരുത്; മുന്നറിയിപ്പുമായി ആര്‍പിഎഫ്

ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). മൊബൈൽ ഫോൺ വീണു എന്നതിൻ്റെ പേരിൽ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തിച്ചാൽ 1,000 രൂപ പിഴയോ ഒരുവർഷം വരെ തടവോ….

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ഉറപ്പാക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

മുൻ അഗ്നിവീറുകൾക്ക് സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും ഈ നിർദേശം നൽകിയത്. സായുധ സേനകളിൽ സേവനം പൂർത്തിയാക്കിയ അഗ്നിവീറുകൾക്ക് , ഈ….

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള വീടുകൾക്കാണ് പൂർണ ഇളവ്. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള….