Category: Latest News

രാജ്യത്ത്‌ ആദ്യം; ഒരധ്യയന വര്‍ഷത്തില്‍ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്താദ്യമായി ഒരധ്യയന വർഷത്തിൽ സ്‌കൂൾ അധ്യാപകരുടെ എണ്ണം ഒരുകോടി കടന്നു. 2024-25 അധ്യയനവർഷത്തിൽ രാജ്യത്താകെ ഒരുകോടിയിലേറെ അധ്യാപകരുണ്ടായിരുന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അധ്യാപക-വിദ്യാർഥി അനുപാതം മെച്ചപ്പെടുന്നതിൻ്റെ സൂചനയാണിതെന്നും 2022-’23 അധ്യയനവർഷം മുതൽ അധ്യാപകരുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു…..

കുത്തനെ ഉയർന്ന് സ്വർണവില, ആശങ്കയോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,240 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 82,000….

ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി, അടുത്ത 3 മണിക്കൂർ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം ഒഡിഷക്ക് മുകളിൽ കരകയറി. കേരളത്തിൽ അടുത്ത രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം,….

ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി

ഭൂപതിവ് നിയമ ഭേദഗതി ചട്ടം മലയോര ജനതക്ക് ആശ്വാസകരമെന്ന് മുഖ്യമന്ത്രി. ഭൂപ്രശ്നങ്ങൾ മലയോര ജനതയെ വിഷമിപ്പിച്ചിരുന്നു. ഇതിന് പരിഹാരമായി ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് മന്ത്രിസഭ അംഗീകരിച്ചു. സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ചട്ടം പ്രാബല്യത്തിൽ വരും. പ്രകടന പത്രികയിലെ….

അമീബിക് മസ്തിഷ്‌കജ്വരം; കോട്ടയത്തും ജാഗ്രത

സംസ്ഥാനത്ത് പല ജില്ലകളിലും അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. വെള്ളത്തിലെ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാവുക. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് കൂടുതലും രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും….

തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ 1200 രൂപവീതം ഓണസമ്മാനം

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000 രൂപവീതമാണ്‌ ലഭിച്ചത്‌. 5,25,991 തൊഴിലാളികൾക്കാണ്‌ ആനുകൂല്യം ലഭിക്കുന്നത്‌…..

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യത, 4 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് നാളെ മുതൽ അടുത്ത നാല് ദിവസം കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം ചക്രംവാത ചുഴി രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യുന മർദ്ദമായി ശക്തി….

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; കിറ്റ് നൽകുക 6 ലക്ഷത്തിലേറെ മഞ്ഞ കാർഡുടമകൾക്ക്

സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു…..

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തോ? ആധാർ ഉപയോഗിച്ച് ഇ- വെരിഫൈ ചെയ്യുന്നതെങ്ങനെ?

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻ നികുതിദായകർ റിട്ടേണുകൾ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഫയൽ ചെയ്ത തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. നിങ്ങളുടെ ഐടിആർ പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഇ വെരിഫിക്കേഷൻ ആണ്. എങ്ങനെയെല്ലാം….

ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3,4 തീയതികളിൽ

ജിഎസ്ടി കൗൺസിലിന്റെ 56-ാമത് യോഗം സെപ്റ്റംബർ 3, 4 തീയതികളിൽ ദില്ലിയിൽ നടക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ദില്ലിയിലാണ് യോഗം. കൗൺസിൽ യോഗത്തിന് മുന്നോടിയായി സെപ്റ്റംബർ 2 ന് ദില്ലിയിൽ ഓഫീസർമാരുടെ യോഗം ചേരും. യോഗത്തിൻ്റെ അജണ്ടയെക്കുറിച്ച് കൗൺസിൽ അംഗങ്ങളെ….