Category: Latest News

സംസ്ഥാനത്തെ മഴ സാഹചര്യം ശക്തമാകുന്നു, ഇന്നും ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് 4 ദിവസം വ്യാപകമായി ഇടിമിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നടക്കം അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിലാണ് യെല്ലോ അല‍ർട്ട്….

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ ആദ്യമെത്തുക കോഴിക്കോട്

രാജ്യത്തെ 12 നഗരങ്ങളിൽ ക്യുആർ കോഡുകൾ ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകൾ എത്തുന്നു. മാർച്ചിൽ നടന്ന എംപിസി യോഗത്തിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടൻ ലഭ്യമാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12….

സംസ്ഥാന പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി വരുന്നു

സംസ്ഥാന പൊലീസ് തലപ്പത്ത് ഉടൻ സമഗ്ര അഴിച്ചുപണിയുണ്ടാകും. ഡിജിപിമാരായ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ഒൻപത് എസ് പി മാരും വിരമിക്കുന്നതോടെയാണ് മാറ്റം. ഫയ‌ർഫോഴ്സ് മേധാവി ബി സന്ധ്യ, എക്സൈസ് കമ്മീഷണ‌ർ എസ് ആനന്ദകൃഷ്ണൻ എന്നിവ‍ർ നാളെ സർവ്വീസിൽ നിന്നും വിമരിക്കും…..

രാജ്യത്തിനായി നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഇന്ത്യാ ഗേറ്റിൽ സമരമിരിക്കുമെന്നും ഗുസ്തി താരങ്ങൾ

ബ്രിജ് ഭൂഷണെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങൾ. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് നിലപാടെടുത്തിരിക്കുന്നത്. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ….

കെഎസ്ആർടിസി കൺസഷൻ; ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിലെ കൺസഷൻ ടിക്കറ്റ് ലഭിക്കാൻ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയോടൊപ്പം നിശ്ചിത ഫീസ് കൂടി അടച്ചാൽ കൺസഷൻ എന്ന് ലഭിക്കുമെന്നുള്ള മറുപടിയെത്തും. മറുപടിയിൽ പറഞ്ഞിട്ടുള്ള ദിവസം ഡിപ്പോയിൽ പോയാൽ കൺസഷൻ ടിക്കറ്റ് ലഭിക്കും. അപേക്ഷകൾ ഓൺലൈനാക്കിയതോടെ ഡിപ്പോകളിൽ വിദ്യാർത്ഥികളുടെ….

സ്കൂളുകളിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമാക്കും, ലക്ഷ്യം 220 പ്രവൃത്തി ദിനം

സ്കൂളുകളിൽ 220 പ്രവൃത്തി ദിനമെന്ന തീരുമാനത്തിൽ ഉറച്ച് സർക്കാർ. ജൂൺ ഒന്നിന് മലയിൻകീഴ് ഗവ വി എച്ച് എസ് എസ്സില്‍ പ്രകാശനം ചെയ്യുന്ന അക്കാഡമിക് കലണ്ടറിൽ 28 ശനിയാഴ്ചകൾ അദ്ധ്യയന ദിനമായുണ്ടാകും. എൻ സി സി, എന്‍എസ്എസ്, എസ്പിസി ലിറ്റിൽ കൈറ്റ്സ്….

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം ജൂൺ നാലിന് എത്തും

ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മറ്റ് ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ 31-05-2023: ഇടുക്കി01-06-2023: ഇടുക്കി02-06-2023: പത്തനംതിട്ട,….

സർക്കാർ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങൽ; നിർദ്ദേശങ്ങൾ കർശനമാക്കി സർക്കാർ

സർക്കാർ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കൾ വാങ്ങലുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാർ. വിജിലൻസ് നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകൾക്ക് നിർദ്ദേശം നൽകി. വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ പൂർണ വിവരവും രേഖകളും വേണമെന്ന് പുതുക്കിയ….

റഗുലേറ്ററി കമീഷൻ ഉത്തരവ്: വൈദ്യുതി സർചാർജ് യൂണിറ്റിന് 10 പൈസ

റഗുലേറ്ററി കമീഷന്റെ മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ കെഎസ്‌ഇബിക്ക്‌ സ്വമേധയാ പിരിക്കാവുന്ന വൈദ്യുത സർചാർജ് യൂണിറ്റിന് മാസം പരമാവധി 10 പൈസയാക്കി. താൽക്കാലിക തീരുമാനത്തിൽ ഇത് മാസം 20 പൈസയായിരുന്നു. തെളിവെടുപ്പിനുശേഷം 10 പൈസയാക്കി തിങ്കളാഴ്‌ച ഉത്തരവിറക്കി.ഏതെങ്കിലും മാസം സർചാർജ് 10 പൈസയിൽ….

ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സര്‍ക്കാര്‍ സ്കൂളിലെ പ്രഥമാധ്യാപകരും

കേരളത്തിൽ ഇനിമുതൽ ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകരും. ഇതുസംബന്ധിച്ച് വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന- മരണ സാക്ഷ്യപ്പെടുത്തലിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി ജനനവും….