Category: Latest News

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ പിന്തള്ളപ്പെട്ടു; റാങ്കിങ് പുറത്തുവിട്ട് IMF

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്താരാഷ്ട്ര നാണ്യ നിധി (IMF) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഇന്ത്യ ആറാമതായത്. ലോകത്തെ നാലാമത്തെ വലിയ സമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ, പുതിയ പട്ടിക പ്രകാരം….

ട്രാഫിക് നിയമലംഘനം; പിഴയടക്കാം 50% ഓഫറിൽ, ആനുകൂല്യം ഏപ്രിൽ 30 വരെ മാത്രം

ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക. https://services.mvd.kerala.gov.in 2 അപേക്ഷ….

റെയില്‍വെ പാളം തുരുമ്പിക്കാറില്ല കാരണമെന്താണെന്നറിയാമോ

ഇരുമ്പായാല്‍ തുരുമ്പെടുക്കും എന്നത് റെയില്‍പാളത്തിന്‍റെ കാര്യത്തില്‍ മാത്രമെന്താണ് തെറ്റിപ്പോകുന്നത്?. റെയില്‍വേ ട്രാക്കുകള്‍ നിര്‍മ്മിക്കാന്‍ ഒരു പ്രത്യേകതരം സ്റ്റീല്‍ ആണ് ഉപയോഗിക്കുന്നത്. മാംഗനീസ് സ്റ്റീല്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. സ്റ്റീലും മംഗലായും കൂടി ചേര്‍ത്താണ് തീവണ്ടിപാളങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവയുടെ മിശ്രിതത്തില്‍ 12% മാംഗനീസും….

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം വർധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന യുവി സൂചിക

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിർദ്ദേശം പുറപ്പെടുവിച്ചു. ഏപ്രിൽ….

10,000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റുകൾ ഒരു മണിക്കൂർ വൈകിപ്പിക്കാൻ നിർദേശം; വിശദീകരണവുമായി RBI

ഉടനടി പണം. അതാണല്ലോ യുപിഐ. അത്യാവശ്യത്തിനൊരിടപാട് നടത്തേണ്ടി വന്നാൽ ഒട്ടും കാലതാമസമില്ലാതെ പണം അപ്പുറത്തെത്തും. എന്നാൽ ആ ഉടനടി സ്വഭാവം യുപിഐക്ക് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. പതിനായിരത്തിന് മുകളിലുള്ള തുക യുപിഐ ആയി അയക്കുമ്പോൾ ഒരു മണിക്കൂർ കാലതാമസം വേണം എന്ന് ഒരു….

യുപിഐ-ലൂടെ പണം അയച്ചത് മാറിപ്പോയാൽ ആശങ്കപ്പെടേണ്ട, തിരിച്ചുപിടിക്കാന്‍ വഴികളുണ്ട്

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആര്‍ക്കും പണമയക്കാം എന്നതാണ് യുപിഐ നല്‍കുന്ന സൗകര്യം. എന്നാല്‍ ഇതേ വേഗത തന്നെയാണ് പലപ്പോഴും വിനയാകുന്നതും. ഒരു അക്കമോ അക്ഷരമോ മാറിപ്പോയാല്‍ പണം പോകുന്നത് മറ്റാരുടെയോ അക്കൗണ്ടിലേക്കാകും. എന്നാല്‍ ഇത്തരത്തില്‍ അബദ്ധം പറ്റിയാല്‍ പണം തിരികെ….

സംസ്ഥാനത്ത് വീടുകളിലെ പ്രസവം ഉയരുന്നു, മലപ്പുറത്ത് മാത്രം 50 കേസുകൾ

ആരോഗ്യരംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകൾ. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷക്കാലയളവിൽ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏറ്റവും പുതിയ….

പത്ത് ദിവസം ചൂടുകൂടും, കേരളം കടന്നുപോകുന്നത് വേനലിന്റെ കഠിനമായ ദിനങ്ങളിലൂടെ

കേരളം കടന്നുപോകുന്നത് വേനലിന്റെ ഏറ്റവും കാഠിന്യമേറിയ ദിനങ്ങളിലൂടെ. പത്തുദിവസം കാര്യമായി മഴ പെയ്യാനിടയില്ല. ചൂട് പതിവിലും ഉയരും. എന്നാൽ ഉഷ്ണതരംഗത്തിന് സാധ്യതയില്ലെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു. വെള്ളിയാഴ്ച പാലക്കാട്ട് ഈ സീസണിലെ ഏറ്റവും കൂടിയ ചൂടായ 40.1….

ഗൂഗിൾ പേയിലെ പോക്കറ്റ് മണി ഫീച്ചർ

യുപിഐ പേമെന്റ് ആപ്പുകളിൽ ഏറ്റവും ജനപ്രീതിയുള്ള സേവനമാണ് ഗൂഗിൾ പേ. അടുത്തിടെ ഗൂഗിൾ പേയിൽ പോക്കറ്റ് മണി എന്നൊരു ഫീച്ചർ അവതരിപ്പിച്ചിരുന്നു.ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഐഡി ഇല്ലാത്തവർക്കും യുപിഐ പണമിടപാടുകൾ നടത്തുന്നതിനായി നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഭീം….

രാജ്യത്ത് വൈദ്യുതി ആവശ്യകതയിൽ റെക്കോർഡ് വർദ്ധന

കടുത്ത വേനലിലും വ്യവസായ മേഖലയിലെ ഉണർവ്വിനെത്തുടർന്നും രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഉയരത്തിലേക്ക്. ഈ സാഹചര്യത്തിലും ഇന്ത്യൻ എനർജി എക്സ്‌ചേഞ്ചിലെ വൈദ്യുതി വിലയിൽ കുറവുണ്ടായത് ആശ്വാസമാകുന്നു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം വർദ്ധിച്ചതാണ് വൈദ്യുതി വില നിയന്ത്രിക്കാൻ സഹായിച്ചതെന്ന് ഐഎക്സ്….