റോഡപകടങ്ങൾ വലിയരീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ ഓരോ വിഭാഗത്തിലെ ഡ്രൈവർമാർക്കും പ്രത്യേകം പരിശീലനം നൽകാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഓട്ടോ റിക്ഷ, സ്കൂൾ ബസ് ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ തുടങ്ങി ഓരോ മേഖലയിലേയും ഡ്രൈവർമാക്ക് ബോധവത്കരണക്ലാസ് നൽകും. ഓരോ തരം വാഹനങ്ങളുടേയും അപകടരീതിയും പരിഹാര മാർഗങ്ങളും വിശകലനം ചെയ്യും. അപകടങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകൾ നൽകുക.
ഈ ഒരു മാസം കൊണ്ട് എല്ലാ ജില്ലകളിലും ബോധവത്കരണ ക്ലാസ് നൽകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. സ്വകാര്യ ബസ് ഡ്രൈവർമാർക്കും ഇത്തരത്തിൽ ക്ലാസ് നൽകും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ തയ്യാറായതായും അദ്ദേഹം കൂട്ടിച്ചേർത്തു.