Author: Web Desk

ആധാര്‍ സേവനം; മുഖം വ്യക്തമാകുന്നില്ല, ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്ക്

ആധാർ കാർഡിൽ ഹിജാബ് ധരിച്ച ഫോട്ടോകൾ പാടില്ലെന്ന കർശന നിർദ്ദേശവുമായി ആധാർ അതോറിറ്റി. ആധാർ സേവനങ്ങൾക്കായി എത്തുന്നവരുടെ ശിരോവസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോ എടുക്കരുതെന്ന് അക്ഷയ സംരംഭകർക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. ആധാറിനായി നൽകുന്ന ഫോട്ടോയിൽ ചെവിയും നെറ്റിയും വ്യക്തമായിരിക്കണമെന്ന് അറിയിപ്പിൽ….

എക്‌സ്‌ട്രാ ഹൈടെൻഷൻ വൈദ്യുതലൈനിനു താഴെ കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നു

66 കെ.വി.മുതൽ മുകളിലേക്കുള്ള വൈദ്യുത ലൈനുകൾക്കു താഴെയാണ് കെട്ടിടനിർമാണത്തിന് പൂർണവിലക്ക് വരുന്നത്. ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നൽകുന്ന ‘എതിർപ്പില്ലാരേഖ’യുടെ അടിസ്ഥാനത്തിൽ നടത്തിക്കൊണ്ടിരുന്ന നിർമാണങ്ങൾ ഇനി നടക്കില്ല. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കനുസരിച്ച് കെ.എസ്.ഇ.ബി. ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത്തരം വൈദ്യുത ലൈൻ….

ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നുണ്ടോ?, ഫോൺ നമ്പർ എത്ര തവണ മാറാം

ആധാര്‍ കാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ‌ സൗജന്യമായി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാം. ഡാറ്റാബേസിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനും സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഓരോ 10 വർഷം കൂടുമ്പോഴും ആധാർ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ആധാർ ഉടമകളോട്….

സൂര്യാഘാതവും സൂര്യാതപവും ഒട്ടും നിസാരമല്ല, സ്വയംചികിത്സ അപകടം

സൂര്യാഘാതവും സൂര്യാതപവും പലപ്പോഴും ഒരേ അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ രണ്ട് അവസ്ഥകള്‍ തന്നെയാണ്. അതു തിരിച്ചറിയണം……. സൂര്യാഘാതം (സൺ ബേൺ) ഇത് ഏൽക്കാറുള്ളത് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ താപം പുറത്തുപോകാൻ തടസ്സമുണ്ടാകും. അതോടെ ശരീരത്തിൻ്റെ പ്രവർത്തനങ്ങൾ അവതാളത്തിലാകും. ഇത് ഗുരുതരമായ….

രഞ്ജി ട്രോഫി; കേരളം ഫൈനലിൽ; ചരിത്രത്തിൽ ആദ്യം

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍. 72 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി….

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർക്ക്  3 വർഷത്തെ മുൻകാല പ്രാബല്യത്തോടെ ശമ്പള വർധനവ്

ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി. സ്പെഷ്യൽ ഗവ പ്ലീഡറുടെ ശമ്പളം 1.20 ലക്ഷത്തിൽ നിന്ന് ഒന്നരലക്ഷമായും സീനിയർ പ്ലീഡർക്ക് 1.10 ലക്ഷം രൂപയിൽ നിന്ന് 1.40 ലക്ഷം രൂപയായും ശമ്പളം വർധിപ്പിച്ചു. പ്ലീഡർമാർക്ക് 1.15 ലക്ഷം രൂപയായും ശമ്പളം….

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും, ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

സംസ്ഥാനത്ത് ഇനി ഭൂമി തരംമാറ്റത്തിന് ചെലവേറും. 25 സെന്റിൽ അധികമാണെങ്കിൽ മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സർക്കുലർ സുപ്രീം കോടതി ശരിവച്ചു. ഭൂമി തരംമാറ്റ ഫീസിൽ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ….

പ്രമേഹത്തിന് ഇന്‍ഹേലര്‍; ആറ് മാസത്തിനകം വിപണിയില്‍

പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ 6 മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തും. മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച അഫ്രെസ ഇന്‍ഹലേഷന്‍ പൗഡറിന്റെ വിതരണത്തിനും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസസേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. സീപ്ലയാണ് വിതരണക്കാര്‍…..

രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി വിരൽ തുമ്പിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി ആർബിഐ

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കികൊണ്ട് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി റിസ‍‍ർവ് ബാങ്ക്. ഇത് സാധാരണക്കാ‍ർക്ക് പോലും മനസിലാകുന്ന രീതിയിൽ ഫോ‍ർമാറ്റ് ചെയ്തിട്ടുള്ളതാണ്. ‘ആർബിഡാറ്റ’ എന്നാണ് ഈ മൊബൈൽ ആപ്പിൻ്റെ പേര്. ആപ്പുകൾ ഉപയോ​ഗിക്കുന്നവർക്ക് ആവശ്യമുള്ള വിവരങ്ങൾ കാണാനും….

ഓൾപാസ് ഒഴിവാക്കൽ , എഴാംക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി….