Author: Web Desk

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക്….

റെക്കോർഡുകൾ തകർത്ത് സ്വർണവില മുന്നേറുന്നു

അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളർ കടന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വർണവില പവന് 400 രൂപ ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,680 രൂപയാണ്. ഗ്രാമിന് ഇന്ന് 50 രൂപ വർധിച്ചു, വിപണി വില 6460 രൂപയാണ്. ….

‘വില്ലനായി റോഡ് മരീചിക പ്രതിഭാസവും; ഡ്രൈവര്‍മാര്‍ക്ക് എംവിഡി മുന്നറിയിപ്പ്

വേനല്‍ചൂട് കനത്ത സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉറക്കം, അമിത ക്ഷീണം, നിര്‍ജ്ജലീകരണം, പുറംവേദന, കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിക്കല്‍ എന്നിവയെല്ലാം സുരക്ഷിതമായ യാത്രയെ ബാധിക്കുമെന്ന് എംവിഡി അറിയിച്ചു. ദാഹവും ശാരീരിക പ്രശ്‌നങ്ങളും മാത്രമല്ല, ഹൈവേകളില്‍ റോഡ് മരീചിക….

കേരളത്തിലെ വീടുകളുടെ ആഡംബര നികുതി ഇനിമുതല്‍ അധിക നികുതി എന്നറിയപ്പെടും

സംസ്ഥാനത്തെ വലിയ വീടുകൾക്കും കെട്ടിടങ്ങൾക്കുമുള്ള ആഡംബര നികുതിയുടെ പേര് അധിക നികുതി എന്നു മാറ്റി. 3000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഈടാക്കുന്ന നികുതിയുടെ പേരിലാണ് മാറ്റം. ആഡംബര നികുതി എന്ന പേര് കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമാകും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്….

സാധാരണയേക്കാൾ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട് ആണ്  പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെ താപനില ഉയരാം. ഏഴാം തിയ്യതി വരെ കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില….

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം

2023 – 2024 സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേക്ക് റെക്കോഡ് വരുമാനം. 2.56 ലക്ഷം കോടി രൂപയാണ് നേടിയതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ചരക്കുനീക്കത്തിലൂടെയാണ് കൂടുതൽ വരുമാനം. മുൻ സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2.4 ലക്ഷം കോടി….

സ്വർണവില 51,000 കടന്നു; കുതിപ്പ് കണ്ട് കണ്ണുതള്ളി ഉപഭോക്താക്കൾ

പവന് 600 രൂപ ഉയർന്ന് സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണമായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280  രൂപയാണ്. ഗ്രാമിന് ഇന്ന് 75 രൂപ വർധിച്ചു, വിപണി….

വേനൽമഴയെത്തുന്നു; അടുത്ത 5 ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ

സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തുന്നു. വിവിധയിടങ്ങളിൽ വേനൽമഴ എത്തിയെങ്കിലും ചൂടിന് നിലവിൽ കുറവൊന്നുമില്ല. അതിനിടയിലാണ് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അടുത്ത 5 ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് വന്നിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഇന്ന് 9 ജില്ലകളിൽ മഴയ്ക്ക്….

ഇനി വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രം

ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ്‌ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. ഒരു വാഹനത്തിൽ ഒന്നിലേറെ ഫാസ്‌ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ,….

കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

കേന്ദ്രീയവിദ്യാലയത്തില്‍ ഒന്നാം ക്ലാസിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഏപ്രില്‍ 15 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. ഇതിന് ശേഷം അപേക്ഷ വിന്‍ഡോ പ്രവര്‍ത്തിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആദ്യ ലിസ്റ്റ് ഏപ്രില്‍ 19ന് പ്രസിദ്ധീകരിക്കും. രണ്ടാം….