Author: Web Desk

സിപിഒ നിയമനം: പുതിയ പട്ടികയിൽ 4725 പേർ

സിവിൽ പോലീസ്‌ ഓഫീസർ (പുരുഷ വിഭാ​ഗം) നിയമനത്തിന്‌ പിഎസ്‍സി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലായി 4725 പേർ മുഖ്യപട്ടികയിലും 1992 പേർ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെട്ടു. ഒരു വർഷമാണ് കാലാവധി. മുൻ പട്ടിക സംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസ്‌ തീർപ്പായ….

സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിർബന്ധം എന്ന് ഹൈക്കോടതി

കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ….

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്കോ?!; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനലവധി കാലത്തെ കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പോലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുന്‍പ്, രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാവണമെന്നാണ് പോലീസ് അറിയിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നത് എങ്ങനെയാണെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പോലീസ്….

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി; നാളെ പുലര്‍ച്ചെ 2.42 മുതല്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ. പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറക്കും. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം….

കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

ഇന്ത്യൻ റെയിൽവേ മാതൃകയിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയും. സൂപ്പർഫാസ്റ്റ് ബസുകളിൽ വെള്ളം മുതൽ സ്‌നാക്സ് വരെ ലഭ്യമാക്കും. പണം ഡിജിറ്റൽ പേയ്മെന്‍റുകളിലൂടെ നൽകി വെള്ളം ഉൾപ്പെടെ വാങ്ങാവുന്ന തരത്തിലാണ് പരിഷ്‌കാരം. ഡിപ്പോകളിലെ കാൻ്റീനുകൾക്ക് കാലത്തിനനുസരിച്ച് മാറ്റംവരുത്തും. കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാരെ….

വാട്സ്ആപ്പ് AI ചാറ്റ്ബോട്ട് ലാമയുടെ സേവനം ഇനി ഇന്ത്യയിലും

വാട്സ്ആപ്പ് AI ചാറ്റ്ബോട്ടായ ലാമ ഇന്ത്യയിലെ ഉപഭോക്തക്കൾക്കും ലഭ്യമായി തുടങ്ങി. വാട്സ്ആപ്പിൽ ഒരു നീല വളയമായാണ് ലാമ പ്രത്യക്ഷപ്പെടുക. കഴിഞ്ഞ വർഷം നവംബറിൽ, അമേരിക്കയിലെ നിരവധി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് മെറ്റ AI ചാറ്റ്ബോട്ടിലേക്ക് ആക്സസ് ലഭിച്ചിരുന്നു. മെറ്റാ വികസിപ്പിച്ചെടുത്ത നൂതന ആർട്ടിഫിഷ്യൽ….

സ്വന്തം റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണം; ചരിത്രത്തിലാദ്യമായി 53000 പിന്നിട്ടു

സംസ്ഥാനത്ത് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു….

കുട്ടികൾക്ക് ബ്ലൂ ആധാർ എടുത്തിട്ടുണ്ടോ; ഉപയോഗം ഇതെല്ലാം

ഇന്ത്യയിലെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ മൊബൈൽ സിം കാർഡ് എടുക്കുകയോ തുടങ്ങി ഒട്ടുമിക്ക കാര്യങ്ങള്‍ക്കും നമ്മുടെ രാജ്യത്ത് ഇന്ന് ആധാർ കാർഡ് വേണം. ആധാർ കാർഡിൽ ബ്ലൂ ആധാർ….

വിഷുച്ചന്തകള്‍ തുടങ്ങാന്‍ ഹൈക്കോടതി അനുമതി നല്‍കി

സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്‌ലെറ്റുകളില്‍ വിഷു ചന്തകള്‍ ഇന്ന് തുടങ്ങും. ചന്തകള്‍ തുടങ്ങാന്‍ കോടതി അനുവദിച്ചതോടെയാണ് കണ്‍സ്യൂമര്‍ഫെഡിന് നിര്‍ദ്ദേശം നല്‍കിയത്. ഇന്നുമുതല്‍ വിഷു കഴിയുന്നതുവരെയുള്ള ഒരാഴ്ച 13 ഇന സാധനങ്ങള്‍ വിലക്കുറവില്‍ കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും സാധനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു…..

നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത

കേരളത്തിൽ രണ്ട് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നാളെയും മറ്റന്നാളും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കനത്ത ചൂടിൽ നെട്ടോടമോടുന്ന പാലക്കാടുകാർക്ക് ഇന്ന്….