Author: Web Desk

ജിഎസ്ടി 18 ൽ നിന്ന് 5 ലേക്ക്; നിയമ യുദ്ധത്തിൽ വിജയിച്ച് മലബാർ പൊറോട്ട കമ്പനി

പാക്കറ്റിലാക്കിയ മലബാർ പൊറോട്ടയ്ക്ക് അഞ്ച് ശതമാനം ജി എസ് ടി മാത്രമേ ഈടാക്കാവൂ എന്ന് ഹൈക്കോടതി. ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. മോഡേൺ ഫുഡ്….

യുഎസിൽ പലിശ കുറയ്ക്കുന്നത് വൈകും; ഇന്ത്യക്കും തിരിച്ചടി

പലിശ നിരക്ക് കുറയ്ക്കുന്നത് വൈകിയേക്കുമെന്നുള്ള സൂചനകൾ നൽകി യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. പണപ്പെരുപ്പം പൂർണമായി നിയന്ത്രണത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ അടുത്തിടെ പുറത്തു വന്ന കണക്കുകൾ  ആത്മവിശ്വാസം നൽകുന്നില്ലെന്ന് ജെറോം പവൽ വ്യക്തമാക്കി. പലിശ കുറയ്ക്കുന്നതിന് പ്രതീക്ഷിച്ചതിലും….

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി.  ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു….

കലാലയങ്ങളിൽ പുറമേനിന്നുള്ള കലാപരിപാടികളാകാം, കർശന വ്യവസ്ഥകളോടെ

കലാലയങ്ങളിൽ പുറമേനിന്നുള്ള പ്രൊഫഷണൽ സംഘങ്ങളുടെ കലാപരിപാടികൾ കർശനനിയന്ത്രണങ്ങളോടെ നടത്താമെന്ന് പുതിയ മാർഗനിർദേശം. കുസാറ്റിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ നിയോഗിക്കപ്പെട്ട സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പ്രതിഫലം നൽകേണ്ട കലാപരിപാടികൾക്കുണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. എന്നാൽ, അഞ്ചുദിവസംമുമ്പ് വിശദവിവരങ്ങൾ സ്ഥാപനമേധാവിയെ അറിയിച്ച് അനുമതി….

കളക്ഷനിൽ ചരിത്ര നേട്ടവുമായി കെഎസ്ആർടിസി, ഏപ്രിൽ 15ലെ വരുമാനം 8.57 കോടി രൂപ

ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെ കളക്ഷനിൽ റെക്കോർഡിട്ട് കെഎസ്ആർടിസി. 8.57 കോടി രൂപയാണ് ഏപ്രിൽ 15ന് കെഎസ്ആർടിസിയുടെ വരുമാനം. ഇതിന് മുൻപ് 2023 ഏപ്രിൽ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന്….

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു; വേനൽ മഴ സജീവമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം….

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോർഡ് ഇടിവ് നേരിട്ടു. കഴിഞ്ഞ മാർച്ച് 22 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.45 ൽ എത്തിയതായിരുന്നു റെക്കോർഡ്….

ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട് ജില്ലകളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന….

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന്….

അമ്പത്തിനാലായിരവും കടന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സ്വർണവിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയില്‍ 54,000 രൂപ കടന്നു. പവന് 720 രൂപ വർദ്ധിച്ച്‌ 54,360 രൂപയും ഗ്രാമിന് 90 രൂപ വർദ്ധിച്ച്‌ 6,795 രൂപയുമായി. ഇറാൻ -ഇസ്രേയേല്‍ യുദ്ധഭീഷണിയാണ് സ്വർണവില ഉയരാൻ കാരണം…..