Author: Web Desk

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍

കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 – 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ….

വനിതാ ഉപഭോക്താക്കൾക്ക് 10% വിലക്കുറവ്; ഓഫറുമായി സപ്ലൈകോ

സ്ത്രീ ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി സപ്ലൈകോ. 10 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകും. സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്കാണ് ഇളവ്. നവംബർ ഒന്നു മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണിത്…..

വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ വരട്ടെ; വഴിയുമായി ഐആർസിടിസി

അവധി ദിവസങ്ങളിലോ മറ്റോ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌താൽ ആകെ പെട്ട അവസ്ഥയാണ്. വെയ്‌റ്റിംഗ് ലിസ്റ്റ് കൺഫോം ആവുമോ എന്ന് നോക്കി നമ്മൾ കാത്ത് ഇരിക്കണം. വെയ്‌റ്റിംഗ് ലിസ്റ്റ് കൺഫേം ആയില്ലെങ്കിൽ ക്യാൻസൽ ചെയ്ത‌ ടിക്കറ്റിന് മുഴുവൻ പണം റീഫണ്ടായി ലഭിക്കുകയുമില്ല…..

മദ്യപിച്ചതിന്റെ അടുത്ത ദിവസവും വണ്ടിയോടിക്കണ്ട; മദ്യത്തിന്റെ അളവ് കൂടിയാൽ ലൈസൻസ് പോകും

മദ്യപിച്ചതിൻ്റെ അടുത്ത ദിവസം രാവിലെ വാഹനം ഓടിച്ച് പോയാലും ഇനി സൂക്ഷിക്കണം. എംവിഡി പരിശോധിക്കുമ്പോൾ രക്തത്തിൽ മദ്യത്തിൻ്റെ അളവ് അൻപത് മില്ലിക്ക് മുകളിലാണെങ്കിൽ ഉറപ്പായും വണ്ടിയോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് എംവിഡിയുടെ തീരുമാനം. കൊച്ചിയിൽ 1121 പേരുടെ ലൈസൻസുകളാണ് ഇത്തരം നിയമലംഘനങ്ങളുൾപ്പെടെ കണക്കിലെടുത്ത്….

വരുന്നൂ ഡിജിപിൻ; പിൻകോഡിനു പകരം 4 മീറ്റർ ചുറ്റളവിലുള്ള ചതുരക്കളങ്ങളായി രാജ്യം മാറും

നിലവിലെ പിൻകോഡിനു പകരം രാജ്യത്തെ മുക്കും മൂലയും വരെ സൂക്ഷ്മമായി രേഖപ്പെടുത്താനുള്ള ‘ഡിജിപിൻ’ സംവിധാനം രാജ്യമാകെ നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. ഓരോ 4 ചതുരശ്രമീറ്ററിനും 10 ഡിജിറ്റുള്ള ആൽഫ ന്യൂമറിക് കോഡ് (ഉദാ: 829-4G7-PMJ8) ആണ് ഉപയോഗിക്കുക. കൃത്യമായ ലൊക്കേഷൻ ഇതുവഴി….

ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി

വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ….

ട്രെയിനുകളിലെ അവസാന കോച്ചിലെ ‘X’ അടയാളം സൂചിപ്പിക്കുന്നത് എന്താണ്?

രാജ്യത്തുടനീളം വിശാലമായ ശ്യംഖലയും കണക്ടിവിറ്റിയുമുള്ള ഇന്ത്യന്‍ റെയില്‍വേയിലെ വിവിധ ചിഹ്നങ്ങളും അടയാളങ്ങളും ജിജ്ഞാസ ഉണര്‍ത്തുന്നവയാണ്. അത്തരമൊരു അടയാളമാണ് ‘X’ . റെയില്‍വേയുടെ ഒരു സുരക്ഷാ അടയാളമായ എക്‌സിന്റെ പ്രാധാന്യം എന്താണെന്നറിയാം. ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയി എന്ന സ്ഥിരീകരണം ട്രെയിനിലെ അവസാന കോച്ചിലെ….

അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദമാകുന്നു

തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള 48 മണിക്കൂറിൽ….

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട വൈകീട്ട് അഞ്ചുമണിക്ക് തുറക്കും. വൈകിട്ട് നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറക്കുക. ശനിയാഴ്ച രാവിലെ അഞ്ച് മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം ഉണ്ടാകും. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ….

പവന് 97360 രൂപയായി, കൂടിയത് 2840 രൂപ

സമീപകാലത്തൊന്നുമില്ലാത്ത കുതിപ്പ് രേഖപ്പെടുത്തി സ്വർണം. സംസ്ഥാനത്ത് സ്വർണ വില പവന് 2,840 രൂപകൂടി 97,360 രൂപയായി. ഗ്രാമിൻ്റെ വിലയാകട്ടെ 355 രൂപ വർധിച്ച് 12,170 രൂപയുമായി. ഇതോടെ രണ്ടാഴ്ചക്കിടെ പവൻ്റെ വിലയിലുണ്ടായ വർധന 10,800 രൂപയായി. ആഗോള വിപണിയിൽ സ്വർണ വില….