Author: Web Desk

ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ച് ആര്‍ബിഐ

ബ്രിട്ടനില്‍ സൂക്ഷിച്ച സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ തിരിച്ചെത്തിച്ചിരിക്കുന്നത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി. വരും മാസങ്ങളിൽ സമാനമായ അളവിൽ….

വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കുന്നത് എളുപ്പമാക്കി കേന്ദ്രം

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ഡ്യൂപ്ലിക്കേറ്റ് ആർ.സി.) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി. കേന്ദ്രനിർദേശത്തെത്തുടർന്നാണിത്. നിലവിൽ ആർ.സി. പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽനിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർ.സി. കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമം ഒഴിവാക്കി. പത്രപ്പരസ്യം നൽകിയശേഷം….

കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു

ശക്‌തമായ മഴയിൽ വെള്ളം കയറിയതിനാൽ എറണാകുളം-കോട്ടയം സംസ്ഥാന പാതയിലെ കാഞ്ഞിരമറ്റം- പുത്തൻകാവ് റോഡിൽ ഗതാഗതം നിരോധിച്ചു. വെള്ളക്കെട്ടിനു പുറമേ, റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്താണ് ഇന്നലെ വൈകിട്ടു ഗതാഗതം പൂർണമായി നിരോധിച്ചത്. ആദ്യ മഴയിൽ തന്നെ റോഡിൽ….

ലോക്കോ പൈലറ്റുമാർ ജൂൺ 1 മുതൽ സമരത്തിലേക്ക്

ജോലിസമയം 10 മണിക്കൂറാക്കി കുറയ്‌ക്കാനുള്ള റെയിൽവേ ബോർഡ് ഉത്തരവ്‌ ശനിയാഴ്‌ച മുതൽ ലോക്കോ പൈലറ്റുമാർ സ്വയം നടപ്പാക്കും. ദക്ഷിണ റെയിൽവേയിലെ മൂവായിരത്തിലധികം ലോക്കോ പൈലറ്റുമാരാണ്‌ അധികജോലി ചെയ്യില്ലെന്ന്‌ തീരുമാനിച്ചത്‌. ഇക്കാര്യം അറിയിച്ച്‌ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക്‌ ഓൾ ഇന്ത്യ ലോക്കോ….

ഇടിമിന്നൽ ജാഗ്രതാ നിർദേശം

2024 മെയ് 30 മുതൽ ജൂൺ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ….

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവർഷമെത്തി. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഒരാഴ്ച വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നാളെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ വേനൽമഴക്ക് പിന്നാലെയാണ് കാലവർഷത്തിൻ്റെ വരവ്. ഒരു മാസത്തോളം….

അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്താല്‍ ഉടൻ ചെയ്യേണ്ട ചില സുരക്ഷാ മുൻകരുതലുകൾ

ഗ്യാസ് സിലിണ്ടറുകളുടെ അശ്രദ്ധമായ ഉപയോഗത്താലോ ചെറിയ ശ്രദ്ധക്കുറവോ പോലും ജീവഹാനി സംഭവിച്ചേക്കാവുന്ന വലിയ അപകടങ്ങളിലേക്ക് എത്തിക്കും. അതിനാൽ സിലിണ്ടറുകളുടെ ഉപയോഗത്തിൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. സിലിണ്ടറിന് ലീക്കേജ് ഉണ്ടോയെന്ന് അടിക്കടി ശ്രദ്ധിക്കണം. അത്തരത്തിൽ ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയാൽ സ്വീകരിക്കേണ്ട ചില….

നോർവേ ചെസ്സിലെ മൂന്നാം റൗണ്ടില്‍ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദക്ക് അട്ടിമറി ജയം

നോർവേ ചെസിൽ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിൽ കാൾസനെ തോൽപ്പിച്ചു. ക്ലാസിക്കൽ ഫോർമാറ്റിൽ ആദ്യമായാണ് കാൾസനെ പ്രഗ്നാനന്ദ തോൽപ്പിക്കുന്നത്. മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്. ഇതോടെ 5.5 പോയിന്‍റുമായി….

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓൺലൈനായി

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ (കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍. പരീക്ഷ നടത്തുക ഓൺലൈനായിട്ടാണ്. 1,13,447 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ജൂൺ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂൺ 5 മുതൽ 9 വരെയാണ് പരീക്ഷ നടത്തുക. 198….

വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചയ്ക്ക് പുറത്തിറക്കിയ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച്….