Author: Web Desk

290 സീറ്റുകളിൽ എൻഡിഎ, സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്, കേരളത്തിൽ യുഡിഎഫ് തരംഗം

രാജ്യത്ത് എക്സിറ്റ് പോൾ പ്രവചനങ്ങളെ തളളുന്ന നിലയിലുളള ഫല സൂചനകളാണ് ആദ്യമണിക്കൂറുകളിൽ പുറത്ത് വരുന്നത്. എൻഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയിൽ ഓരേ പോലെ മുന്നേറുകയാണ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുൽ ഗാന്ധി….

ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 10400 കടന്നു

കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 10406 കടന്നതായി റിപ്പോർട്ടുകൾ  സൂചിപ്പിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴും രണ്ടാം റൗണ്ടിലും തോമസ്  ചാഴികാടന്  നേരിയ മുൻ‌തൂക്കം ലഭിച്ചെങ്കിലും ഫ്രാൻസിസ് ജോർജ് ക്രമം….

കേരളം ആകാംക്ഷയോടെ വീക്ഷിച്ച തൃശ്ശൂരിൽ സുരേഷ് ഗോപി മുന്നിൽ

കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ഡലങ്ങളിലൊന്നായ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ട വേളയിൽ സുരേഷ് ഗോപി 20,000 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ….

ആദ്യ ഫലസൂചനകൾ എൻഡിഎയ്ക്ക് അനുകൂലം; ലീഡ് നിലയിൽ കേവല ഭൂരിപക്ഷം

അടുത്ത 5 വർഷം നമ്മുടെ മഹാരാജ്യം ആരു ഭരിക്കുമെന്ന് വ്യക്തമാകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകളിൽ ആദ്യ ട്രെൻഡ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തുടക്കം മുതൽ മികച്ച ലീഡ് നിലനിർത്തിയാണ് എൻഡിഎ മുന്നണിയുടെ മുന്നേറ്റം. നിലവിൽ മൂന്നൂറിലധികം….

ലോക്സഭാ തെരഞ്ഞെടുപ്പ്: 64 കോടി പേര്‍ വോട്ട് ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര്‍ വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ദില്ലിയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പ് തീര്‍ത്തും സമാധാനപരമായി പൂര്‍ത്തിയാക്കാൻ സാധിച്ചത്….

ഒരു മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ നാലാം ദിനമാണ് വില കുറയുന്നത്. പവന് ഇന്ന് 320  കുറഞ്ഞതോടെ വില 53000-ന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 52880 രൂപയാണ്. നാല്‌ ദിവസം കൊണ്ട് 800 രൂപയാണ് കുറഞ്ഞത്…..

മരണാനന്തര അവയവദാനം: തമിഴ്നാട് മാതൃകയില്‍ ആദരവ് നല്‍കാനൊരുങ്ങി സംസ്‌ഥാന സർക്കാർ

മരണാനന്തര അവയവദാനം നടത്തുന്നവർക്കും കുടുംബങ്ങൾക്കും തമിഴ്‌നാട് മാതൃകയിൽ ആദരവ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് ആലോചന. കളക്ട‌റോ മറ്റ് ഉന്നത ഉദ്യോഗസ്‌ഥരോ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. സർക്കാരിന്റെ പ്രശംസാപത്രം കുടുംബത്തിന് കൈമാറും. ഈ….

ജില്ലയില്‍ വോട്ടെണ്ണൽ ഒരുക്കം പൂർത്തിയായി: കളക്ടർ

കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ല ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ വരണാധികാരിയായ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു. നാട്ടകം ഗവൺമെന്‍റ് കോളജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. ഒൻപതിന് ആദ്യഫലസൂചന ലഭ്യമാകും. 675 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിരിക്കുന്നത്…..

വാണിജ്യ സിലിണ്ടറിന് വില കുറച്ചു; ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. ഗാർഹികാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വില നിലവിൽ കുറച്ചിട്ടില്ല. 2024 മെയ്….

വരുന്നൂ വീണ്ടും അതിശക്തമായ മഴ: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു

തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടി/മിന്നൽ/കാറ്റ് എന്നിവയോട് കൂടിയ മിതമായതോ….