Author: Web Desk

ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര ഇനി നടക്കില്ല; കീശ കീറും പിഴയുമായി റെയിൽവേ

യാത്രക്കാർ കൃത്യമായ ടിക്കറ്റ് ഇല്ലാതെ ട്രെയിനുകളുടെ എസി സ്ലീപ്പർ കോച്ചുകളിൽ അടക്കം കയറിപ്പറ്റി യാത്ര നടത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് വ്യാപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം വന്ദേ ഭാരത് ട്രെയിനിൽ ഉൾപ്പെടെ ഇത്തരം ടിക്കറ്റില്ലാ യാത്രകൾ നടന്ന സംഭവം വൈറലായിരുന്നു. ഇപ്പോഴിതാ ടിക്കറ്റ്….

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ

സമ്പൂർണ്ണ കേന്ദ്ര ബജറ്റ് ജൂലൈയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. തുടർച്ചയായി രണ്ടാം തവണയും കേന്ദ്ര ധനമന്ത്രിയി ബുധനാഴ്ചയാണ് നിർമല സീതാരാമൻ ചുമതലയെടുത്തത്. പ്രധാന നയ പ്രഖ്യാപനങ്ങൾക്കൊപ്പം അടുത്ത അഞ്ച് വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളും ധനമന്ത്രി അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. കൂടാതെ,….

കുവൈത്ത് ദുരന്തം: ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. 14, 15 തീയതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. മൂന്ന് സമ്മേളനങ്ങളും വിദേശത്തെ….

തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ട്രെയിൻ പോകുന്നത് കണ്ടിട്ടില്ലേ? ഇതിന്‍റെ കാരണമെന്തെന്നറിയാമോ?

ട്രെയിനുകളില്‍ പലതരത്തില്‍ നീളത്തിലും ചെറുതായുമെല്ലാം ഹോണ്‍ മുഴക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാകും. ഇവയ്‌ക്ക് ഓരോന്നിനും ഓരോ അർത്ഥമാണുള്ളത്. അവ ഓരോന്നും ഏതെല്ലാമെന്ന് നോക്കാം. ചെറിയൊരു ഹോണ്‍: ഇത്തരത്തില്‍ ചെറിയ ഹോണ്‍ കേട്ടാല്‍ ലോക്കോപൈലറ്റ് ട്രെയിൻ വൃത്തിയാക്കുന്നതിനും കഴുകുന്നതിനും കൊണ്ടുപോകുകയാണെന്നും മനസിലാക്കാം. രണ്ട് ചെറിയ….

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. ഒമ്പതുദിവസത്തെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ലോക്‌സഭാ സ്‌പീക്കറെ തിരഞ്ഞെടുക്കുകയും പുതിയ പാർലമെന്റ് അംഗങ്ങൾ (എംപിമാർ) സത്യപ്രതിജ്ഞ….

മോദിയുടെ പേരിലുളള ആ സ്കീം വ്യാജം, വഞ്ചിതരാകരുത്; പിഐബി മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മാസത്തേക്ക് സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന തരത്തിലുള്ള സന്ദേശം വ്യാജം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.  ‘ഇന്ത്യൻ സർക്കാർ അത്തരത്തിലുള്ള ഒരു സ്കീമും നടത്തുന്നില്ല, ഇത് പറ്റിക്കാനുള്ള….

വാട്സാപ്പിലെ സന്ദേശങ്ങളിൽ കരുതൽ വേണം ഇല്ലെങ്കിൽ പോക്കറ്റ് കാലിയാകും

സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് സാമ്പത്തികതട്ടിപ്പുകൾ കൂടി വരുന്നു. ചതിവരുന്ന വഴികളെക്കുറിച്ച്… അപരിചിതരായ സ്ത്രീകളുടെ ഡി.പി.യുമായി, അധികവരുമാനം വാഗ്ദാനംചെയ്ത് വരുന്ന സന്ദേശങ്ങൾ. ഇത് സ്ത്രീയൊന്നുമാകില്ല. കംബോഡിയ, മ്യാൻമാർ, ലാവോസ് പോലുള്ള രാജ്യങ്ങളിൽനിന്ന് നമ്മുടെ അക്കൗണ്ടിലുള്ള പണം ലക്ഷ്യമിട്ട് ആരെങ്കിലും അയക്കുന്ന സന്ദേശമാകാമിത്. +62 എന്നു….

ആരോഗ്യകിരണം: പദ്ധതിയുടെ ഫലം എല്ലാവർക്കും ലഭിക്കും

സർക്കാരിന്റെ സൗജന്യ ചികിത്സാപദ്ധതിയായ ആരോഗ്യകിരണത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കണമെന്ന് കോട്ടയം ജില്ലാ നിയമ സേവന അതോറിറ്റി (ഡി.എൽ.എസ്.എ.) ജില്ലാ ജനറൽ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഇതുപ്രകാരം ഈ പദ്ധതി സംബന്ധിച്ച അറിയിപ്പുബോർഡുകൾ സ്ഥാപിക്കുമെന്ന് ജനറൽ ആശുപത്രി അധികൃതർ ഡി.എൽ.എസ്.എ.യിൽ അറിയിച്ചു. 18….

അനർഹമായി കണ്ടെത്തിയത് 63,958 മുൻഗണനാ റേഷൻ കാർഡുകൾ

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശംവെച്ചവരിൽനിന്ന് മൂന്നുവർഷത്തിനകം പിഴയായി ഈടാക്കിയത് 7.34 കോടിയില്‍പ്പരം രൂപ. സംസ്ഥാനത്താകെ 63,958 റേഷൻ കാർഡുടമകളെയാണ് മുൻഗണനപ്പട്ടികയിൽനിന്ന് അനർഹരായി കണ്ടെത്തിയത്. 2021 മേയ് 21 മുതൽ 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്. നേരിട്ടും ടെലിഫോൺ പരാതി….

തദ്ദേശ വാർഡ് വിഭജന ബിൽ അഞ്ച് മിനുട്ടിൽ പാസാക്കി നിയമസഭ

പ്രതിപക്ഷ ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കി. അഞ്ച് മിനുട്ടിലാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു അജണ്ട. അസാധാരണ ഘട്ടങ്ങളിലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കുന്നത്. നേരത്തെ….