Author: Web Desk

2026ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും

കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026-ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആണ് കൊച്ചിയും ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ടയുള്ള പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള….

കുട്ടികളുമായി ട്രെയിനിൽ യാത്ര ചെയ്യാറുണ്ടോ? ഈ നിയമങ്ങൾ ശ്രദ്ധിക്കണേ

കുട്ടികളുമായി ട്രെയിനില്‍ യാത്രചെയ്യുന്ന മാതാപിതാക്കൾ  ഇന്ത്യൻ റെയിൽവേയുടെ ചൈൽഡ് ടിക്കറ്റ് നയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നിയമങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വാങ്ങാതെ തന്നെ സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ ഇന്ത്യൻ റെയിൽവെയുടെ ചൈൽഡ് ടിക്കറ്റ് നയം ചില….

സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സർക്കാർ

2 ആഴ്ച്ചകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അർഹത നേടുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. നിലവിൽ സഹായം കിട്ടാത്ത 35 നും 60 നും ഇടയിൽ പ്രായമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം….

വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണൽ 13ന്

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.  രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക….

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ, 1199 തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.  സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ്….

ജനറേറ്ററുകളിൽ അറ്റകുറ്റപ്പണി, ഇടുക്കിയില്‍ നിന്നുള്ള വൈദ്യുതി ഒരുമാസത്തോളം നിലയ്ക്കും

സംസ്ഥാനത്തിൻ്റെ പ്രധാന ജലവൈദ്യുതോത്പാദനകേന്ദ്രമായ ഇടുക്കിയിൽ നിന്നുള്ള ഉത്പാദനം പൂർണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കും. മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളിൽ മൂന്നും അറ്റകുറ്റപ്പണിക്കായി ചൊവ്വാഴ്ച മുതൽ പ്രവർത്തനം നിർത്തുന്നതിനാലാണിത്. ഇടുക്കി പവർഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിൻ ഇൻലെറ്റ് വാൽവിൻ്റെ….

എസ്ഐആര്‍: ഓണ്‍ലൈന്‍ സംവിധാനം‌ ആരംഭിച്ചു; മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണം

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള (എസ്ഐആര്‍) എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായി നല്‍കാനുള്ള‌ സംവിധാനം നിലവില്‍ വന്നു. പ്രവാസികളടക്കം സ്ഥലത്തില്ലാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. നവംബര്‍‌ നാലിന് എന്യൂമറേഷന്‍ ആരംഭിച്ചെങ്കിലും ഓണ്‍ലൈന്‍ സംവിധാനം‌ ലഭ്യമാക്കിയിരുന്നില്ല. മൊബൈല്‍‌ നമ്പര്‍ വോട്ടര്‍ ഐഡിയുമായി‌ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ….

വീട്ടാവശ്യത്തിനുള്ള എൽ‌പിജി സിലിണ്ടർ: ഇ-കെവൈസി നിർബന്ധമെന്ന് എണ്ണക്കമ്പനികൾ

എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് സബ്സിഡി ലഭിക്കുന്ന ഉപയോക്താക്കൾ മാർച്ച് 31നു മുൻപായി ഇ–കെവൈസി അപ്ഡേഷൻ പൂർത്തിയാക്കണമെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയിലുൾപ്പെട്ട (പിഎംയുവൈ) ഉപയോക്താക്കൾക്കാണ് നിബന്ധന ബാധകം. ഇ– കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ….

ബഗ്ഗി കാർ നിർബന്ധമല്ല, ഇടുക്കി ഡാം ഇനി നടന്ന് കാണാം

സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. കാല്‍ നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്തും എല്ലാ സഞ്ചാരികള്‍ക്കും ഡാം കാണാന്‍ അവസരം ലഭിക്കണമെന്നതും പരിഗണിച്ചാണ് സര്‍ക്കാര്‍ കാല്‍….

മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ കേരള റെയിൽവേ പോലീസിന്റെ പ്രത്യേക സുരക്ഷാ പരിപാടി ‘ഓപ്പറേഷൻ രക്ഷിത’  ആരംഭിച്ചു. വർക്കലയിൽ കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്രക്കാരിയെ മദ്യലഹരിയിൽ സഹയാത്രികൻ തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്. റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകൾക്കുള്ളിലും ആൽക്കോമീറ്റർ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകളാണ്….