Author: Web Desk

പത്തനാപുരത്ത് നിന്ന് കണ്ണൂരിലേക്ക് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ്

മലബാർ ഭാഗത്തേയ്ക്ക് തെക്കൻ കേരളത്തില്‍ നിന്ന് നിരവധി ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ജില്ലകളിലെ പ്രധാന സ്ഥലങ്ങളെ കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയവിടങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രതിദിന സർവീസുകള്‍ വിജയകരമായി തുടരുന്നവയാണ്. അത്തരത്തിലൊന്നാണ് പത്തനാപുരം – പത്തനംതിട്ട –….

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ വിസിൽ ഫുട്‌ബോളിലാണ്. ലോകകപ്പും കോപയും നേടിയ അർജന്റീന ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം. യൂറോ….

കേരളത്തിൽ സ്വര്‍ണവില ഇടിഞ്ഞു; പവന് കുറ‍ഞ്ഞത് 2000 രൂപ

കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2000 (​ഗ്രാമിന് 250) രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ​ഗ്രാം സ്വർണത്തിന് 6,495 രൂപയും പവന് 51,960 രൂപയുമായി. പവന് 2000 രൂപ കുറഞ്ഞതോടെ ഈ….

ബജറ്റ്; പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഏഴാമത്തെ ബജറ്റ് അവതരിപ്പിച്ചു. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബിഹാറിനും ആന്ധ്രാ പ്രാദേശിനും കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട് ധനമന്ത്രി. മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി അറിയിച്ചുകൊണ്ടാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരണം….

കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്ന് ഒഴിവാക്കി

ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കാൻസർ രോഗികൾക്ക് നേരിയ ആശ്വാസം. കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരുവയിൽ നിന്നും ഒഴിവാക്കി. രോഗത്തോട് പൊരുതുന്നവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാനാണ് നടപടി. മൊബെൽ ഫോണിന്റെയും ചാർജറിന്റെയും കസ്റ്റംസ് ഡ്യൂട്ടി കുറക്കും…..

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

രാജ്യത്ത് സാമ്പത്തിക വളർച്ച തുടരുന്നുവെന്ന് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിലക്കയറ്റം ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ. ദാരിദ്ര്യ നിർമാർജനം, കൃഷി, സ്ത്രീ സുരക്ഷ, യുവജനക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് ധനമന്ത്രി….

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്.  ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം 54000  ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 53960….

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം

അന്തരീക്ഷ ഓക്‌സിജൻ ശ്വസിച്ച് പറക്കുന്ന ഐ.എസ്.ആർ.ഒയുടെ ആദ്യ റോക്കറ്റ് പരീക്ഷണം വിജയം. രോഹിണി 560 റോക്കറ്റിൽ ഐ.എസ്.ആർ.ഒ വികസിപ്പിച്ച സ്ക്രാംജെറ്റ് എൻജിൻ ഘടിപ്പിച്ച് തയ്യാറാക്കിയ അഡ്വാൻസ്‌ഡ് ടെക്നോളജി വെഹിക്കിളാണ് പരീക്ഷിച്ചത്. ശബ്ദത്തെക്കാൾ ആറിരട്ടി വേഗതയിലാണ് എ.ടി.വി റോക്കറ്റ് (അഡ്വാൻസ്‌ഡ് ടെക്നോജളിക്കൽ വെഹിക്കിൾ)….

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി ആർ ശ്രീജേഷ്

ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ഇന്ത്യൻ ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷ്‌. 36ആം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. 2006ൽ അരങ്ങേറ്റം കുറിച്ച ശ്രീജേഷ് 328 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുതവണ….

6.5 മുതല്‍ 7%വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു, രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തികസര്‍വേ

രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമെന്ന് സാമ്പത്തിക സര്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷം  8. 2 ശതമാനം വളര്‍ച്ച കൈവരിക്കാനായി. അടുത്ത സാമ്പത്തിക വര്‍ഷം 6.5 മുതല്‍ 7 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. റിസർവ്വ് ബാങ്ക് പ്രതീക്ഷിച്ച 7.2 ശതമാനത്തെക്കാൾ കുറവാണിത്. ….