Author: Web Desk

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ  ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. 29ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 30ന്  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകലിലും ഓറഞ്ച് അലർട്ടാണ്…..

‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ  താര….

ബാങ്ക് സ്റ്റേറ്റ്‌മെന്റ് എല്ലാ മാസവും പരിശോധിക്കേണ്ടതിന്റെ ആവശ്യകത

ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൃത്യമായി പരിശോധിക്കാറുണ്ടോ? ഇല്ലെങ്കിൽ, അത്തരക്കാർ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിശ്ചിത കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളുടെ വിശദമായ റിപ്പോർട്ടാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റ്. തിരക്കിനിടയിൽ പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുമെന്നല്ലാതെ എവിടെ എങ്ങനെ ചെലവഴിച്ചു എന്നൊന്നും….

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

എണ്‍പതുകളിലെ മലയാള സിനിമയ്ക്കു നവഭാവുകത്വത്തിലേക്കു വഴികാട്ടിയ സംവിധായകരില്‍ പ്രധാനിയായ എം. മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകൾ…..

ഓണത്തിന് 2 മാസത്തെ ക്ഷേമപെൻഷൻ; വിതരണം ഈ മാസം അവസാനത്തോടെ

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000 കോടി രൂപ ധനവകുപ്പ് കടമെടുക്കും. അറുപത് ലക്ഷം പെൻഷൻകാര്‍ക്ക് 3200 രൂപ വീതം….

നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്

നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്– ബെംഗളൂരു റൂട്ടിൽ ബസ് സർവീസ് ആരംഭിച്ചത്. ഒരു മാസത്തോളം സർവീസ് കുഴപ്പമില്ലാതെ പോയി. യാത്രക്കാർ കുറഞ്ഞതോടെ സർവീസ് ഇടയ്ക്കിടെ റദ്ദാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ….

ഗസറ്റിൽ പേരു മാറ്റിയാൽ വിവാഹ രജിസ്റ്ററിലും തിരുത്താം: മന്ത്രി രാജേഷ്

ഗസറ്റിൽ പേരു മാറ്റിയാൽ ഇനി വിവാഹ രജിസ്റ്ററിലെയും സർട്ടിഫിക്കറ്റിലെയും പേരു തിരുത്താനാകും. കോട്ടയം ജില്ലാ തദ്ദേശ അദാലത്തിൽ ലഭിച്ച അപേക്ഷയിലാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കാർ നടപടി അതിവേഗം പൂർത്തിയാക്കി ഉത്തരവ് ഇറക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഗസറ്റിലെ മാറ്റം….

എം പോക്സ്: പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

എം പോക്സ് വൈറസ് രോഗത്തിന്റെ വ്യാപനശേഷി കണക്കിലെടുത്ത് ആഗോള തലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഒരു ജന്തുജന്യ രോഗമാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരും. എം പോക്സ് രോഗത്തെ കുരുങ്ങുപനി എന്നും മങ്കിപോക്സ്….

എം. കരുണാനിധിയുടെ രചനകളെ തമിഴ്നാട് സർക്കാർ പൊതുസ്വത്തായി പ്രഖ്യാപിച്ചു

മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ രചനകളെ തമിഴ്നാട് സർക്കാർ പൊതുസ്വത്തായി പ്രഖ്യാപിച്ചു. ഇതോടെ പകർപ്പവകാശമില്ലാതെ ഇവ ആർക്കും ഉപയോഗിക്കാനും പുറത്തിറക്കാനും സാധിക്കും. കരുണാനിധിയുടെ ജൻമശതാബ്ദി ആഘോഷങ്ങളുടെ സമാപനവേളയില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഈ പ്രഖ്യാപനം നടത്തിയത്. പ്രതിഫലം വാങ്ങാതെയാണ് അനന്തരാവകാശികള്‍ പുസ്തകങ്ങളുടെ അവകാശം….

വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. 38-ാം വയസിലാണ് വിരമിക്കല്‍ തീരുമാനം. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് ശിഖര്‍ ധവാന്‍. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍….