Author: Web Desk

കേരളത്തില്‍ അടുത്ത 5 ദിവസം മഴക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇടി മിന്നല്‍ സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ്‌ 25 മുതൽ 27 വരെ….

കുറുപ്പന്തറയില്‍ കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, കാർ മുങ്ങി

കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി…..

വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി; വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല

വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. 2333.72 അടിയായിരുന്ന വ്യാഴാഴ്ച….

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണം; മെയ് 31 വരെ കാത്തിരിക്കേണ്ടെന്ന് പൊതുവിതരണ വകുപ്പ്

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ. മെയ് മാസത്തെ റേഷന്‍ വിഹിതം ലഭിക്കാൻ 31 വരെ കാത്തിരിക്കരുതെന്നും പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കൂടാതെ ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് തുടങ്ങുമെന്നും….

ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ?

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി 2024 ജൂൺ 14 ആണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെകുറിച്ച് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്താണ്?….

എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലേയ്ക്ക് ഉടന്‍

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും….

മാവേലി സ്റ്റോറുകളിലൂടെ ശബരിയല്ലാത്ത ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് നിർത്തുന്നു

മാവേലി സ്റ്റോറുകളിലൂടെ ശബരിയല്ലാത്ത ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സപ്ലൈകോ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ശബരിക്കില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. ശബരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിരോധനമെന്നാണ് വിവരം. അരി, തേയില, കറിപ്പൊടികള്‍ അടക്കം 85 ഇനം ഉല്‍പ്പന്നങ്ങളുണ്ട് ശബരിക്ക്. അതേസമയം, സൂപ്പര്‍….

കോട്ടയത്ത് പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും, കോഴി വില്‍പ്പനയ്ക്കടക്കം നിരോധനം

മൃഗസംരക്ഷണവകുപ്പിന്‍റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കോട്ടയം ജില്ലാ കളക്‌ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ….

മികച്ച ജീവിതനിലവാരം: വൻ നഗരങ്ങളെ പിന്തള്ളി കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ നാല് സ്ഥലങ്ങൾ

ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്‌സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്‌ഥിതി, ഭരണം എന്നീ 5 മേഖലകളിൽ പഠനം നടത്തിയാണ് ഓക്സ്‌ഫഡ്….

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത്….