Author: Web Desk

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ

നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ….

വന്‍ അവസരങ്ങളുമായി പി.എസ്.സി, 55 കാറ്റഗറികളില്‍ വിജ്ഞാപനം

ഹാന്റക്സിൽ സെയിൽസ്‌മാൻ/ സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പി.എസ്.സി. വിജ്ഞാപനം. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:….

എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്…..

ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസം: ഹൈക്കോടതി

ഇന്ത്യയിൽ ഭരണഘടനക്ക് മുകളിലല്ല മതവിശ്വാസമെന്ന് കേരള ഹൈക്കോടതി. ഒരാളുടെ മതവിശ്വാസം മറ്റൊരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ലെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി….

മസ്റ്ററിംഗ് തുടരും; കിടപ്പുരോഗികളെ തേടി ഉദ്യോഗസ്ഥരെത്തും

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് മുൻഗണനാ റേഷൻ കാർഡംഗങ്ങളുടെ മസ്റ്ററിംഗ് തുടരാൻ ഭക്ഷ്യവകുപ്പ് തീരുമാനം. ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിൻ്റെ ഭാഗമായി മുഴുവൻ മുൻഗണനാ കാർഡംഗങ്ങളും ബയോ മസ്റ്ററിംഗ് നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരമാണ് നടപടികൾ. മുൻഗണനാ കാർഡ് ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നത് സംസ്ഥാനത്തിനുള്ള റേഷൻ….

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

2024ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ശാസ്ത്രജ്ഞൻ വിക്ടർ ആംബ്രോസും അമേരിക്കൻ മോളിക്യുലർ ബയോളജിസ്റ്റ് ഗാരി റവ്കിനും പങ്കിട്ടു. മൈക്രോ ആർഎൻഎയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം. പ്രോട്ടീൻ ഉത്പാദിപ്പിക്കാനുള്ള ജീനുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർഎൻഎയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ള കണ്ടുപിടിത്തത്തിനാണ് പുരസ്കാരം. പ്രോട്ടീൻ നിർമാണത്തിൽ….

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതചുഴി, എല്ലാ ജില്ലകൾക്കും മഴ മുന്നറിയിപ്പ്

തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതചുഴി രൂപപ്പെട്ടുവെന്ന് കാലാവസ്ഥ വിഭാഗം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യുനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യുനമർദ്ദമായി ശക്തി….

ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘ക്വസ്റ്റ്യൻ ബാങ്ക്‌’ തയ്യാറാക്കി കൈറ്റ്

ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ പഠനം കൂടുതൽ എളുപ്പമാക്കാൻ ചോദ്യശേഖരം തയ്യാറാക്കി കൈറ്റ്. പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടലിൽ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്കായി ഊർജതന്ത്രം, രസതന്ത്രം, കണക്ക്‌, സാമ്പത്തിക ശാസ്‌ത്രം, അക്കൗണ്ടൻസി, സസ്യശാസ്‌ത്രം, ജന്തുശാസ്‌ത്രം, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളുടെ 6,500….

കോട്ടയം വഴി സ്‌പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു

യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയില്‍ പുതിയ മെമു സര്‍വീസ് ഇന്നുമുതല്‍ ആരംഭിച്ചു.  ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം –എറണാകുളം അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ മെമുവാണ് ഇന്ന് മുതല്‍ ഓടിത്തുടങ്ങിയത്. ശനിയും ഞായറും ഒഴികെ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും…..

ആകാശവാണി മുൻ വാർത്താ അവതാരകൻ എം.രാമചന്ദ്രൻ അന്തരിച്ചു

വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായി. വാർത്തകളുടെ തത്സമയ അവതരണത്തിലൂടെയും ശ്രദ്ധ നേടി. ഡൽഹി ആകാശവാണിയിലാണ് പ്രവർത്തനം….