Author: Web Desk

സ്വർണവില കുത്തനെ താഴേക്ക്; സ്വർണാഭരണ പ്രേമികൾ ആശ്വാസത്തിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഒറ്റയടിക്ക് 1080 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 1520 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,680 രൂപയാണ്. ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ….

35 ദിവസത്തിനുള്ളില്‍ രാജ്യത്ത് നടക്കുക 48 ലക്ഷത്തിലേറെ വിവാഹങ്ങള്‍

ഇന്ത്യയിൽ ഇനി വിവാഹക്കാലമാണ്. ഇന്ന് മുതൽ ഡിസംബർ 16 വരെ നടക്കാനിരിക്കുന്നത് 48 ലക്ഷത്തിലേറെ വിവാഹങ്ങളാണ്. ഏകദേശം ആറ് ലക്ഷം കോടി രൂപ വിപണിയിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ….

വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് കൊടിയേറി

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് ഇന്ന് കോടിയേറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തില്‍ രാവിലെ 8നും 8.45 നും ഇടയിലായിരുന്നു കൊടിയേറ്റ്. വെള്ളിവിളക്കുകളും രണ്ട് സ്വർണ്ണക്കുടകളും വാദ്യമേളങ്ങളും മുത്തുക്കുടകളും ഗജവീരൻമാരും….

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഇന്ത്യയുടെ 51-ആമത് ചീഫ് ജസ്റ്റിസിന് രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്നയെ ശുപാർശ ചെയ്തത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്….

ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം, മാട്ടുപ്പെട്ടി ഡാമിൽ ലാൻഡിംഗ്

സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകി ജലവിമാനം കൊച്ചിയിൽ നിന്ന് പറയുന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലാണ് ലാൻഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പൻ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മൈസുരുവിൽ….

ചന്ദ്രനും സൂര്യനും ശേഷം ഇനി സമുദ്രം: സമുദ്രയാൻ പദ്ധതി പുരോഗമിക്കുന്നു

ഭാരതത്തിന്റെ സമുദ്രയാൻ പദ്ധതിയുടെ കടലിലെ പരീക്ഷണം അടുത്തമാസം തുടങ്ങും. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മനുഷ്യനെയെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇത്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ച അന്തർവാഹിനിയിൽ മൂന്നുപേരെ സമുദ്രത്തിൽ 6000 മീറ്റർ താഴെയെത്തിക്കുകയാണ് ലക്ഷ്യം. ഈ പരീക്ഷണം അടുത്ത വർഷമുണ്ടാകും. ഈ പദ്ധതിക്കുവേണ്ടിയുള്ള അന്തർവാഹിനി ‘മത്സ്യ….

ട്രാക്കിൽ വിള്ളൽ; കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും

അടിച്ചിറ പാർവതിക്കലിലെ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ഏറ്റുമാനൂർ റൂട്ടിലെ ട്രെയിനുകളുടെ വേഗത കുറയ്ക്കും. വെൽഡിങ്ങിനെ തുടർന്നായിരുന്നു റെയിൽവേ ട്രാക്കിൽ വിള്ളൽ വീണിരുന്നത് എന്നാണ് വിവരം. വിള്ളൽ താത്കാലികമായി പരിഹരിച്ച ശേഷം കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ എല്ലാ ട്രെയിനുകളും വേഗം….

കേരള സ്കൂൾ കായികമേള; അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം

കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ മുന്നേറ്റം തുടരുന്നു. 68 പോയിന്റോടെ മലപ്പുറം ഒന്നാമതും 55 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുമാണ്. ഓവറോൾ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല കിരീടം ഉറപ്പിച്ചു. അത്‌ലറ്റിക് വിഭാഗത്തിൽ ഇന്ന് രാവിലെ നടന്നത് മൂന്ന് ഫൈനലുകൾ…..

എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാം; സുപ്രീകോടതി

ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍(എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ബാഡ്ജ് ഇല്ലാതെ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാമെന്ന് സുപ്രീകോടതി. 7,500 കിലോഗ്രാമില്‍ കുറവ് ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് അനുമതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റേതാണ് നിര്‍ണായക….

ഇന്ത്യയിൽ എടിഎമ്മുകളുടെ എണ്ണം കുറയുന്നു; ഒരു വർഷത്തിനുള്ളിൽ 4,000 മെഷീനുകളുടെ കുറവ്

രാജ്യത്തെ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളുടെയും (എടിഎം)  ക്യാഷ് റീസൈക്ലറുകളുടെയും (സിആർഎം) എണ്ണം കുറയുന്നതായി റിപ്പോർട്ട്. രാജ്യത്ത്, യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ  സ്വീകാര്യത വർദ്ധിച്ചുവരുന്നതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, രാജ്യത്ത്, 2023….