Author: Web Desk

റിപ്പോ നിരക്ക് 6.25 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്

രാജ്യത്തെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. 6.25 ശതമാനമാക്കി കുറച്ചു. ഇതോടെ ഗാര്‍ഹിക, വാഹന വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും. റിപ്പോ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തുവെന്ന് പുതിയ റിസർവ്….

ഒഴിഞ്ഞ് കിടക്കുന്ന വീടുകള്‍ ടൂറിസത്തിന്‌, ‘കെ ഹോം’ പദ്ധതി വരുന്നു

സംസ്ഥാനത്ത് കെ ഹോം പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കെ- ഹോംസ് പദ്ധതിക്കായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കേരളത്തിൽ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന്റെ ഭാ​ഗമായി വിനോദസഞ്ചാരികള്‍ക്ക് താമസിക്കാൻ നല്‍കുന്നതാണ് പദ്ധതി. ഫോർട്ട്….

സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു; കേരളം ടേക്ക് ഓഫിന് തയ്യാറെന്ന് സംസ്ഥാന ബജറ്റ്

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന്….

സ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24 മുതൽ

2024-’25 അദ്ധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. എൽപി, യുപി, ഹൈസ്കൂൾ 8, 9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്.  എൽപി, യുപി വിഭാഗം പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും. എൽപി, യുപി വിഭാഗം പരീക്ഷകൾ….

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകാതെ നോക്കണേ..

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. എന്നാൽ പഴഞ്ചൊല്ല് പോലെ വെളുക്കാൻ ഉപയോ​ഗിക്കുന്ന പല ക്രീമുകളും നമുക്ക് പാണ്ടിനേക്കാൾ വലിയ വിനയാകും. വിലപിടിപ്പുള്ള ഫോറിൻ ക്രീമുകൾ ഉൾപ്പെടെ ഉപയോ​ഗിക്കുന്നവർ അതിന്റെ ദോഷവശം പലപ്പോഴും അറിയാതെ പോകുന്നു…..

ഇന്നും നാളെയും താപനില ഉയരും; കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് കാരണം സൂര്യാഘാതം, സൂര്യാതപം,….

‘ഡി-ഡാഡ് ഇൻ ആക്ഷൻ’; എറണാകുളം ജില്ലയിൽ മാത്രം മൊബൈൽ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചത് 200 കുട്ടികളെ

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്‍റർനെറ്റ് അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്. അക്രമാസക്തരാകൽ, ആത്മഹത്യപ്രവണത, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ്… അങ്ങനെ….

സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച, ബജറ്റ് ചർച്ച ഫെബ്രുവരി 10 മുതൽ

2025-26 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഫെബ്രുവരി 7 വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും.15-ാം കേരള നിയമസഭയുടെ 13-ാം സമ്മേളനം ജനുവരി 17നാണ് ആരംഭിച്ചത്. 23ന് ആദ്യഘട്ട സമ്മേളനം അവസാനിച്ചു. വെള്ളിയാഴ്‌ച ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച ശേഷം….

സ്വർണവില   അടുത്തകാലത്തെങ്ങും  കുറയുമെന്ന പ്രതീക്ഷയേ  വേണ്ട, 63000 കടന്ന് സ്വര്‍ണവില

സാധാരണക്കാരെ ഉൾപ്പടെ ആശങ്കയിലാക്കി സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 63,240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,905 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,624 രൂപയുമായി…..

KSEB വൈദ്യുതി ബില്ലിൽ 35 ശതമാനം ലാഭം നേടാം,​ ചെയ്യേണ്ടത് ഇത്ര മാത്രം

പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ വൈദ്യുതി ഉപയോഗിക്കാൻ കഴിയും…..