Author: Web Desk

റിപ്പോ 6 ശതമാനമായി കുറച്ച് ആർബിഐ; ഭവന – വാഹന വായ്പ പലിശ കുറയും

തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം…..

100 രൂപ ട്രാവൽ കാർഡുമായി വീണ്ടും കെഎസ്ആർടിസി

കെ.എസ്.ആർ.ടി.സി ബസുകളിൽ ട്രാവൽകാർഡ് വീണ്ടുമെത്തുന്നു. എല്ലാത്തരം ഓൺലൈൻ ഇടപാടുകളും സാധ്യമായ ടിക്കറ്റ് മെഷീനുകൾ ഇതിനായി ഏർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ആദ്യം നടപ്പാക്കുക. 100 രൂപയാണ് കാർഡിന്റെ വില, ഡിപ്പോകളിൽനിന്നും കണ്ടക്ടർമാരിൽനിന്നും വാങ്ങാം. 50 രൂപ മുതൽ 2000 രൂപവരെ ചാർജ്ജ്….

ലഹരിയില്‍ ഡ്രൈവിങ്ങ് പിഴയില്‍ ഒതുങ്ങില്ല; ഇന്‍ഷുറന്‍സ് പ്രീമിയവും കൂട്ടും

ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഒന്നേകാൽലക്ഷം പേർവീതം നിരത്തിലെ ലഹരി ഉപയോഗത്തിനു പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഡ്രൈവിങ് ലൈസൻസ് കുറഞ്ഞത് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. അലക്ഷ്യമായ ഡ്രൈവിങ്, ലഹരി ഉപയോഗം, അതിവേഗം, മൊബൈൽഫോൺ ഉപയോഗം തുടങ്ങി മോശം പ്രവണതകൾ….

ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്കൻ….

കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു, പീക്ക് സമയത്ത് 7,000 മെഗാവാട്ടിലേക്ക്

വൈദ്യുതി വാഹന ചാര്‍ജിങ് കൂടുകയും എസിയുടെ ഉപയോഗം വര്‍ധിക്കുകയും ചെയ്യുന്നതോടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വൈദ്യുതിയുടെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ട്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 2024ല്‍ 5,302 മെഗാവാട്ട് ആയിരുന്നെങ്കില്‍ 2027 ആകുമ്പോള്‍ അത് 7,000 മെഗാവാട്ട് കവിയുമെന്നാണ്….

നടൻ രവികുമാർ അന്തരിച്ചു

എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാർ (71) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നൂറിലേറെ മലയാളം, തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ഭൗതികശരീരം ഇന്ന്….

സ്വർണവില കുത്തനെ ഇടിഞ്ഞു; കോളടിച്ചത് വിവാഹ വിപണിക്ക്

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. പവന് ഇന്ന് 1280 രൂപയാണ് കുറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് സ്വർ‍ണവിലയിലുണ്ടായിരിക്കുന്നത്. 10 പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് സ്വർണവില കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 67,200….

ഡിഡാഡ് പദ്ധതി: ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ ചങ്ങലയില്‍ നിന്ന് 775 കുട്ടികള്‍ രക്ഷപ്പെട്ടെന്ന് കേരള പൊലീസ്. സംസ്ഥാനത്താകെ ഈ പദ്ധതിയിലേക്ക് ബന്ധപ്പെട്ടത് 1739 പേരാണെന്നും 775 കുട്ടികൾക്ക് പൂർണമായും ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നൽകാൻ കഴിഞ്ഞെന്നും പൊലീസ് അറിയിച്ചു. ബാക്കി കുട്ടികളുടെ കൗൺസിലിങ്….

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍ നടപടിക്ക്

പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂ‌ൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള….

രാജ്യത്ത് ഉഷ്ണതരംഗത്തിന്റെ ദൈർഘ്യം കൂടുന്നു; ദക്ഷിണേന്ത്യയിലെ 2 സംസ്ഥാനങ്ങളിൽ കടുക്കും

ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. പല സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കുന്നതിന്റെയും ഇരട്ടി താപനിലയാണ്….