Author: Web Desk

യുപിഐ ആപ്പുകൾ ഡൗൺ, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ….

‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം’; സുപ്രിം കോടതി

ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രിം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രിം കോടതി നിർദേശിച്ചു. രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും കോടതി….

കുതിപ്പുതന്നെ: 70,000 കടന്ന് സ്വര്‍ണവില

ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 8,770 രൂപയാണ് നിലവില്‍ നല്‍കേണ്ടത്. യുഎസ്-ചൈന വ്യാപാരയുദ്ധം രൂക്ഷമായതോടെ രാജ്യാന്തര സ്വര്‍ണം റെക്കോഡ്….

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൂവാർ വരെയുള്ള തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം….

കൂടുതൽ റെയില്‍വേ സ്റ്റേഷനുകളിൽ ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ് സംവിധാനം

അപകടസാധ്യത, സിഗ്നൽത്തകരാർ മൂലമുള്ള വൈകൽ എന്നിവയില്ലാതാക്കുന്ന ഇലക്ട്രോണിക് ഇന്റർലോക്കിങ് സംവിധാനം സംസ്ഥാനത്തെ കൂടുതൽ റെയിൽവേസ്റ്റേഷനുകളിൽ ഒരുങ്ങി. റെയിൽവേ സിഗ്നലിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ 60 സ്റ്റേഷനുകളിലാണ് ഇതു സ്ഥാപിക്കുന്നത്. 32 സ്റ്റേഷനുകളിൽ പൂർത്തിയായി. നിലവിൽ പാനൽ ഇൻ്റർലോക്കിങ്….

വീണ്ടും കുതിച്ച് സ്വര്‍ണം: പവന്റെ വില 70000 രൂപയിലേയ്ക്ക്

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. ഇന്ന് 1480 രൂപ പവന് വർധിച്ചതോടെ സ്വർണവില സർവകാല റെക്കോർഡിലെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 69,960 രൂപയാണ്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ….

128 വർഷത്തിന്‌ ശേഷം ക്രിക്കറ്റ്‌ ഒളിമ്പിക്‌സിലേക്ക്‌

128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുന്നു. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലായിരിക്കും ഗെയിംസിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ്. 1900ലെ പാരിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റൊരു മത്സരയിനമായി ഉൾപ്പെടുത്തിയിരുന്നു. ഫ്രാൻസും ഗ്രേറ്റ് ബ്രിട്ടനും തമ്മിലായിരുന്നു അന്ന് മത്സരം. ട്വന്റി-20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. പകരക്കാരുൾപ്പെടെ….

സ്വർണവില ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 2160 രൂപ, ഇത്രയും കയറ്റം ചരിത്രത്തിലാദ്യം

കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. പണിക്കൂലിയും ഹോൾമാർക്ക് ഫീസും….

പുതിയ ആധാർ ആപ്പ്; ഒറിജിനല്‍ ആധാര്‍ എവിടെയും കൊടുക്കണ്ട, ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മാത്രം മതി

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ ആധാർ ആപ്പ് പരീക്ഷിക്കുന്നു. ഈ പുതിയ ആധാർ ആപ്പിലൂടെ ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവ വഴി ഡിജിറ്റൽ പരിശോധന നടത്താനാകും. ഈ പുതിയ ആപ്പിന്‍റെ സഹായത്തോടെ ഡിജിറ്റൽ പരിശോധന നടത്തുന്നത്….

അതിഥി തൊഴിലാളികളുടെ മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ്….