Author: nammudenadu

സംവിധായകൻ സിദ്ദിഖ്‌ ഇനി ഓർമ്മ; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

മലയാളത്തിന്‌ മനസ്സുതുറന്ന ചിരിസമ്മാനിച്ച സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായകൻ സിദ്ദിഖ്‌ (62) ഇനി ഓർമ്മ. ചൊവ്വ രാത്രി ഒമ്പതുമണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. ഇടയ്‌ക്ക്‌ ന്യുമോണിയ ബാധിച്ച്‌ ആരോഗ്യനില മോശമായിരുന്നു. പിന്നീട്‌ നില മെച്ചപ്പെട്ടെങ്കിലും….

പ്ലസ്‍ ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് വേണ്ട, നേരിട്ട് ലൈസൻസ്; എംവിഡി പദ്ധതി അന്തിമഘട്ടത്തില്‍

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതി. പ്ലസ്ടു പരീക്ഷ പാസായവർക്ക് ലേണേഴ്സ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന പദ്ധതി പരിഗണനയിലാണെന്ന് ആന്റണി രാജു പറഞ്ഞു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ തന്നെ ആരംഭിക്കുന്നതിന്….

ലൈഫ്‌ പദ്ധതിയിൽ 3,48,026 വീടുകൾ പൂർത്തിയാക്കി

ലൈഫ്‌ ഭവന പദ്ധതിയിൽ 2017 മുതൽ ഇതുവരെ 3,48,026 വീടുകളുടെ നിർമാണം പൂർത്തിയാക്കിയതായി തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിയമസഭയെ അറിയിച്ചു. നാലു ഭവന സമുച്ചയങ്ങളിലായി 174 യൂണിറ്റുകളുടെ നിർമാണവും പൂർത്തിയാക്കി. 1,77,762 വീടുകളുടെയും 25 ഭവന സമുച്ചയങ്ങളുടെയും നിർമാണം പുരോഗമിക്കുന്നു…..

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 5 ന്, വോട്ടെണ്ണൽ 8 ന്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നാണ് വോട്ടെണ്ണൽ. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിറപുത്തരി മഹോത്സവം; ശബരിമല നട നാളെ തുറക്കും

നിറപുത്തരി മഹോത്സവത്തിന്റെ ഭാഗമായി ശബരിമല നട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. 10-ാം തീയതി പുലർച്ചെ 5:45നും 6:15-നും മദ്ധ്യേയാണ് നിറപുത്തരി ചടങ്ങുകൾ. ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും പ്രതീകമായാണ് നിറപുത്തരി മഹോത്സവം ആഘോഷിക്കുന്നത്. നിറപുത്തരിയുടെ ഭാഗമായി എത്തിക്കുന്ന നെൽക്കതിരുകൾ 10ന്….

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബുധനാഴ്‌‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌‌റ്റേറ്റ്‌ ഐടി എംപ്ലോയീസ്‌ യൂണിയന്റെ (എസ്‌ഐടിഇയു)യും ഫോറം ഓഫ്‌ അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്‌എസിഇ)യും നേതൃത്വത്തിലാണ്‌ സമരം. അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ പരിശോധനയും നിയന്ത്രണവും അവസാനിപ്പിക്കുക, സേവന നിരക്ക്‌ പരിഷ്‌കരിക്കുക, അംഗീകൃത….

കോട്ടയം പാതയിൽ നിയന്ത്രണം; ആറ്‌ തീവണ്ടികൾ ഇന്ന് ആലപ്പുഴ വഴി

പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറ് തീവണ്ടികൾ ചൊവ്വാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടും. എറണാകുളം നോർത്ത് സ്റ്റേഷനിൽ കോട്ടയം ഭാഗത്തേക്കുള്ള പാളം തിരിയുന്ന ഭാഗത്ത് ആധുനിക സജ്ജീകരണം ഏർപ്പെടുത്തുകയാണ്. തിങ്കളാഴ്ച മുതൽ അറ്റകുറ്റപ്പണി ആരംഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി ഈ ഭാഗത്ത്….

ഏലം വില 2000 കടന്നു; ഉല്‍പ്പാദനം കുറവ്

നാലുവർഷത്തിന് ശേഷം 2000 പിന്നിട്ട് ഏലം വില. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ ലേല കേന്ദ്രത്തിൽ തിങ്കൾ രാവിലെ നടന്ന ജിസിടിസി ലേലത്തിൽ ശരാശരി വില കിലോയ്‍ക്ക് 2042.33 രൂപ രേഖപ്പെടുത്തി. ഉയർന്ന വില 2596 രൂപയാണ്. 31,581 കിലോ ലേലത്തിനു വച്ചതിൽ 29,757കിലോയും….

കൺസഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുത്; ഹൈക്കോടതി

കണ്‍സഷൻ നൽകുന്നതിന്റെ പേരിൽ വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ വിവേചനം കാട്ടരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള അതേ പരിഗണന വിദ്യാർത്ഥികൾക്കും നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന വിവേചനം പലപ്പോഴും ക്രമസമാധാന നില….

പ്രൈമറി ക്ലാസുകളിൽ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌

പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാ, ഗണിത പഠനശേഷി വർധിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം അക്കാദമിക്‌ ടാസ്‌ക്‌ ഫോഴ്‌സിന്‌ രൂപം നൽകി. എസ്‌സ്‌കെ സ്‌റ്റേറ്റ്‌ പ്രൊജക്ട്‌ ഡയറക്ടർ, നിപുൺ ഭാരത്‌ മിഷൺ സ്‌റ്റേറ്റ്‌ നോഡൽ ഓഫീസർ, കോ- ഓഡിനേറ്റർ, എസ്‌സിഇആർടി അംഗം, ഡയറ്റ്‌….