Author: nammudenadu

റേഷനൊപ്പം അഞ്ച് കിലോ സ്‌പെഷ്യല്‍ അരി; വിതരണം വെള്ളിയാഴ്ച മുതല്‍

ഓഗസ്റ്റ് മാസത്തെ റേഷനോടൊപ്പം ഓണം പ്രമാണിച്ച് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സ്‌പെഷ്യല്‍ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. വെള്ള, നീല കാര്‍ഡുടമകള്‍ക്ക് 5 കിലോ വീതം സ്‌പെഷ്യല്‍ പുഴുക്കലരി 10.90 രൂപ നിരക്കില്‍ വിതരണം….

ചന്ദ്രയാൻ 3 രണ്ടം ഘട്ട ഭ്രമണപഥ താഴ്‌ത്തലും വിജയകരം

ചന്ദ്രയാൻ മൂന്ന് പേടകത്തിന്റെ രണ്ടാം ഘട്ട ഭ്രമണപഥം താഴ്‌ത്തൽ പ്രക്രിയയും വിജയകരമെന്നറിയിച്ച് ഐഎസ്ആർഒ. അടുത്ത ഭ്രമണപഥം താഴ്‌ത്തൽ 14-ന് രാവിലെ 11.30-നും 12.30-നും ഇടയിൽ നടക്കും. നിലവിൽ ചന്ദ്രനിൽ നിന്ന് 1,474 കിലോമീറ്റർ അകലെയാണ്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള….

ഏകദിന ലോകകപ്പ്: തിരുവനന്തപുരത്തെ മത്സരങ്ങള്‍ക്കും ടിക്കറ്റെടുക്കണം

ഇന്ത്യ വേദിയാവുന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിന്‍റെ ടിക്കറ്റ് വില്‍പന സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്ത്. ഓഗസ്റ്റ് 25ന് ക്രിക്കറ്റ് മാമാങ്കത്തിന്‍റെ ടിക്കറ്റ് വില്‍പന തുടങ്ങും. ഘട്ടം ഘട്ടമായാണ് ഇക്കുറി ടിക്കറ്റുകള്‍ വില്‍പനയ്‌ക്ക് വയ്‌ക്കുന്നത്. ടിക്കറ്റിനായി ആദ്യം ഐസിസി വെബ്‌സൈറ്റില്‍ കാണികള്‍ രജിസ്റ്റർ….

ഓടുന്ന കാറിന് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

ഓടിക്കൊണ്ടിരിക്കുന്നതോ നിര്‍ത്തിയിട്ടതോ ആയ വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി കൂടി വരികയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഏത് വാഹനത്തിനും ഇങ്ങനെ തീപിടിക്കാം. ഓടിക്കൊണ്ടിരിക്കുമ്പോഴോ അപകടങ്ങള്‍ക്ക് ശേഷമോ ഒക്കെ വാഹനങ്ങള്‍ക്ക് തീപിടിക്കാം. വാഹനത്തിനു തീപിടിക്കാതിരിക്കാന്‍.. 🔘കൃത്യമായ മെയിന്റനൻസ് വാഹനങ്ങൾക്കു….

ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റാക്കാനൊരുങ്ങി ഗൂഗിള്‍

രണ്ടു വർഷമായി ലോഗിൻ ചെയ്യാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ. ഡിസംബർ ഒന്നു മുതൽ ഉപയോഗിക്കാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നാണ് അറിയിപ്പ്. ജിമെയിൽ, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങളെല്ലാം അപ്രത്യക്ഷമാകും. സുരക്ഷാ കാരണങ്ങൾ….

സംസ്ഥാനത്തിന്റെ പേര് മാറ്റം; പ്രമേയം ഐക്യകണ്ഠേന പാസാക്കി

സംസ്ഥാനത്തിന്‍റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്ര സർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി….

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

ഹരിപ്പാട് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യപുജാരിണി ഉമാദേവി അന്തർജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്തായിരുന്നു അന്ത്യം. മണ്ണാറശാല അമ്മ എന്നാണ് ഭക്തർ ഇവരെ വിളിക്കുന്നത്. സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം മുഖ്യപുജാരിണിയാണ് നടത്തുന്നത്. ഇല്ലത്ത്….

17 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ നാളെ(10/8/2023) ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായി. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ്. വോട്ടെണ്ണൽ 11 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഒൻപത് ജില്ലകളിലായി രണ്ട് ബ്ലോക്ക് പഞ്ചായത്ത്,….

സിദ്ദിഖിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം

കൊച്ചിയില്‍ അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൗരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം….

കുട്ടികളിലെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കണം ; മൂന്നുമാസത്തിനകം നിയമനിർമാണം വേണം

കുട്ടികളുടെ ലിംഗമാറ്റ ശസ്‌ത്രക്രിയ നിയന്ത്രണവിധേയമാക്കാൻ മൂന്നുമാസത്തിനുള്ളിൽ നിയമനിർമാണം നടത്തണമെന്ന്‌ സംസ്ഥാന സർക്കാരിന്‌ ഹൈക്കോടതിയുടെ നിർദേശം. ശസ്‌ത്രക്രിയയുടെ കാര്യങ്ങൾ പരിശോധിച്ച്‌ അനുമതി നൽകാൻ സംസ്ഥാനതലത്തിൽ മൾട്ടിഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കണം. ശിശുരോഗചികിത്സകൻ, ശിശുരോഗ ശസ്‌ത്രക്രിയ വിദഗ്‌ധൻ, കുട്ടികളുടെ മാനസികാരോഗ്യ വിദഗ്‌ധൻ അല്ലെങ്കിൽ ചൈൽഡ്‌ സൈക്കോളജിസ്‌റ്റ്‌….