Author: nammudenadu

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ്

ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം…..

ദേശീയപതാക ഉയർത്തൽ: ഫ്ളാഗ് കോഡ് കർശനമായി പാലിക്കണം

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ ഫ്ളാഗ് കോഡ് കർശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. നിർദേശങ്ങൾ ഇപ്രകാരം: 📌കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീൻ നിർമ്മിതമോ ആയ ദേശീയപതാക ഉപയോഗിക്കണം. 📌വ്യക്തികൾ, സ്വകാര്യ….

വൈദ്യുതി അറ്റകുറ്റപണിക്ക്‌ ഇനി എയർ ലിഫ്‌റ്റ്‌ സംവിധാനവും

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾക്കായി കെഎസ്‌ഇബി ജീവനക്കാർക്ക്‌ ഇനി പോസ്റ്റിൽ പ്രയാസപ്പെട്ട്‌ കയറേണ്ട. പോസ്റ്റിൽ കയറാതെ ലൈനിലെ അറ്റകുറ്റപ്പണികൾ ഇനി ചെയ്യാം. പുത്തൻ സാങ്കേതിക വിദ്യയിൽ നിർമിച്ച സംവിധാനം ഉപയോഗിച്ച്‌ തുടങ്ങി. വാഹനത്തിൽ ഘടിപ്പിച്ച എയർ ലിഫ്‌റ്റ്‌ സംവിധാനമാണ്‌ വൈദ്യുത മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ….

3 ബിൽ, 19 പുതിയ വ്യവസ്ഥ

മൂന്ന്‌ ബില്ലിലായി 19 പുതിയ വ്യവസ്ഥകളാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ഇന്ത്യൻ ശിക്ഷാനിയമത്തിനു പകരമായുള്ള ഭാരതീയ ന്യായസംഹിതയിൽ ഐപിസിയിലെ 22 വകുപ്പുകൾ പിൻവലിച്ചിട്ടുണ്ട്‌. 175 വകുപ്പുകളിൽ ഭേദഗതി നിർദേശമുണ്ട്‌. ആകെ 356 വകുപ്പുകളുള്ള ബില്ലിൽ ഒമ്പത്‌ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി. സിആർപിസിക്ക്‌ പകരമായുള്ള ഭാരതീയ….

നെഹ്റുട്രോഫി വള്ളംകളി ഇന്ന്

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമട കായലില്‍ ഇന്ന് നടക്കും. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുക്കുന്നത്. 2017ന് ശേഷം ഇക്കുറി ആദ്യമായിട്ടാണ് നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടര്‍ അനുസരിച്ച്….

പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ദേശീയ പതാകകള്‍ക്ക് നിരോധനം

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങള്‍, സൈനിക് സ്‌കൂള്‍, സ്റ്റുഡന്‍റ്സ് പൊലീസ് കേഡറ്റ്സ്, അശ്വാരൂഡ പൊലീസ്, എൻസിസി, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് തുടങ്ങിയവര്‍ അണിനിരക്കുന്ന പരേഡ്….

പൊതുവിദ്യാലയങ്ങളില്‍ 34.05 ലക്ഷം കുട്ടികള്‍; ഈ വർഷം 2 മുതല്‍ 10 വരെ ക്ലാസുകളില്‍ പുതുതായി വന്നത് 42059 കുട്ടികൾ

2023-24 അക്കാദമിക് വർഷത്തില്‍ സർക്കാർ – എയ്‌ഡഡ് സ്‌കൂളുകളില്‍ മാത്രം 34.05 ലക്ഷം കുട്ടികളാണുള്ളതെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സർക്കാർ, എയ്‌ഡഡ്, അണ്‍എയ്‌ഡ‌ഡ് സ്‌കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37.46 ലക്ഷം ആണ്. ഒന്നാം ക്ലാസില്‍ സ‍ർക്കാർ – എയ്‌ഡഡ് വിദ്യാലയങ്ങളില്‍….

രാജ്യദ്രോഹക്കുറ്റം പൂർണ്ണമായും ഒഴിവാക്കും: ക്രിമിനൽ നിയമം പരിഷ്കരിക്കുന്ന ബില്ലുകളുമായി അമിത് ഷാ

രാജ്യത്തെ ക്രിമിനല്‍ നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. സുപ്രധാന ബിൽ ലോക്‌സഭയിൽ അമിത് ഷാ അവതരിപ്പിച്ചു. മൂന്ന് ക്രിമിനൽ നിയമങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. സി ആർ….

ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022- 23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായതായി ആരോഗ്യ മന്ത്രി പറഞ്ഞു. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ….

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം; സിപിഎമ്മിൽ നിന്ന് ഒരു വാർഡ് പിടിച്ചെടുത്തത് ബിജെപി

സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിൽ. 17 വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഒൻപതിടത്ത് യുഡിഎഫും ഏഴിടത്ത് എൽഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എൽഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകൾ നഷ്ടമായപ്പോൾ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യുഡിഎഫിന് മൂന്നെണ്ണം നഷ്ടമായപ്പോൾ രണ്ട്….