Author: nammudenadu

ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു. മാധവന്‍ സംവിധാനം….

ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്‌ ; ലക്ഷ്യസ്ഥാനത്ത്‌ എത്തുക ഡിസംബറിലോ ജനുവരിയിലോ

ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ഇന്ന് യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്‌പേയ്‌സ്‌ സെന്ററിൽനിന്ന്‌ പകൽ 11.50 നാണ്‌ വിക്ഷേപണം. കൗണ്ട്‌ഡൗൺ ഇന്നലെ ആരംഭിച്ചു. എക്‌സ്‌എൽ ശ്രേണിയിലുള്ള പിഎസ്‌എൽവി സി 57 റോക്കറ്റാണ്‌ പേടകവുമായി കുതിക്കുക. ഒരു….

വൈകിട്ട് 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ….

അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്

ആവശ്യക്കാർക്ക് രക്തം എത്തിച്ചു നൽകാനായി കേരളാ പോലീസിന്റെ പോൽ ബ്ലഡ് സേവനം. അടിയന്തരഘട്ടങ്ങളിലുൾപ്പെടെ രക്തം ലഭ്യമാക്കാൻ പോലീസിന്റെ ഈ ഓൺലൈൻ സേവനത്തിലൂടെ സാധിക്കും. പോലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡ് സേവനം ലഭ്യമാവുക. കേരള സ്റ്റേറ്റ്….

ചക്രവാതച്ചുഴി: തിങ്കളാഴ്ച മുതല്‍ 5 ദിവസം മഴയ്ക്ക് സാധ്യത

തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ രീതിയിലുള്ള മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നിലവില്‍ വടക്ക് കിഴക്കന്‍ ബംഗാള്‍….

ഗതാഗത നിയമലംഘനങ്ങളുടെ പിഴ ഓൺലൈനായി അടയ്‌ക്കാം

ഗതാഗത നിയമങ്ങള്‍ ലംഘിച്ചാൽ പിഴ പോലീസ് ഓഫീസറുടെ പക്കലുള്ള ഇ-പോസ് മെഷീന്‍ വഴി അടയ്ക്കുവാന്‍ സാധിക്കും. ഇതിനായി ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിക്കാം. എല്ലാതരം പിഴകളും ഇതു വഴിതന്നെ അടക്കുവാന്‍ സാധിക്കും. എം പരിവാഹൻ പോർട്ടൽ വഴിയും മൊബൈൽ ആപ്ലിക്കേഷൻ….

വാണിജ്യ എൽപിജി സിലിണ്ടര്‍ വില 158 രൂപ കുറയും, വിലക്കുറവ് പ്രാബല്യത്തില്‍

ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന്….

ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിന്‍റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് ഉയര്‍ന്ന് കെ പി പി എൽ

ഉന്നത ഗുണമേന്മയുള്ള ന്യൂസ്പ്രിൻ്റും 52-70 ജി.എസ്.എം പ്രിന്റിംഗ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയുന്ന നിലയിലേക്ക് കോട്ടയം ജില്ലയിലെ വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഉയർന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ്. കോട്ടയം വെള്ളൂരിൽ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയ ന്യൂസ്പ്രിന്റ് ലിമിറ്റഡ് ഫാക്ടറി സംസ്ഥാന….

നിയമസഭ നടപടിക്രമങ്ങളിൽ സമഗ്രമാറ്റ നിർദേശങ്ങൾ

നിയമസഭാംഗമായി ചുമതലയേൽക്കുന്നയാളുടെ ‘സത്യപ്രതിജ്ഞ അല്ലെങ്കിൽ സത്യവാചക’ത്തിൽ പാകത പോരെന്ന്‌ നിയമസഭാ സമിതി. പകരം ‘ശപഥം അല്ലെങ്കിൽ പ്രതിജ്ഞ’ മതിയെന്ന്‌ നിയമസഭാ നടപടികളുടെ പരിഷ്‌കരണത്തിനായി നിയോഗിച്ച അഡ്‌ഹോക്‌ കമ്മിറ്റി നിർദേശിച്ചു.ഭരണഘടനയുടെ അനുച്ഛേദം 188ന്റെ മലയാള പരിഭാഷയിൽ ‘Oath or affirmation’ എന്നതിന്‌ ശപഥം….

‘അത്ഭുതവലയ’മായി സൂര്യൻ; സൂപ്പര്‍ ബ്ലൂ മൂണ്‍ ദൃശ്യം ചിലയിടത്തുമാത്രം

സൂര്യനുചുറ്റും മഴവില്ല്‌ നിറത്തോടെ അത്ഭുതവലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ എന്ന പ്രതിഭാസമാണ്‌ കാഴ്‌ചക്കാർക്ക്‌ അത്ഭുതവലയം സമ്മാനിച്ചത്‌. വ്യാഴം പകൽ 11.30ന്‌ വയനാട്ടിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ പ്രതിഭാസം ദൃശ്യമായി. അരമണിക്കൂറിലധികം ഈ കാഴ്‌ച നിലനിന്നു. സൂര്യന്റെയോ ചന്ദ്രന്റെയോ….