Author: nammudenadu

ഓഗസ്റ്റിൽ 1000 കോടിയിലധികം പണമിടപാടുകളുമായി യുപിഐ

ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഒരു മാസത്തിനുള്ളിൽ 10 ബില്യൺ ഇടപാടുകൾ നടത്തി ചരിത്രം സൃഷ്ടിച്ചു. ഓഗസ്റ്റിൽ മൊത്തം യുപിഐ ഇടപാടുകളുടെ എണ്ണം 10.58 ബില്യൺ എന്ന നേട്ടവുമായി എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. തൽസമയ പേയ്‌മെന്റ് സംവിധാനം….

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ 23 വരെ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ 8നും അന്തിമപട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന്….

ചന്ദ്രയാൻ 3 റോവറിനെ ഉറക്കി, അടുത്ത സൂര്യോദയത്തിനായി കാത്തിരിപ്പ്

ചന്ദ്രയാൻ മൂന്ന് റോവറിന്റെ ആദ്യദൗത്യം പൂർത്തിയായി. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തി. പിന്നാലെ റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റി. സൂര്യപ്രകാശം ലഭിയ്ക്കാതെ ആകാറായതോടെയാണ് റോവറിനെ സ്ലീപ് മോഡിലേക്ക് മാറ്റിയത്. ഇനി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ അടുത്ത സൂരോദയത്തിനായുള്ള കാത്തിരിപ്പാണ്. സെപ്തംബർ 22ന്….

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി

പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ദിനമായ സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിലെ സ്വകാര്യ മേഖലയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യുന്നതിന് വേതനത്തോടുകൂടിയുള്ള അവധി അനുവദിക്കണമെന്ന് സംസ്ഥാന ലേബര്‍ കമ്മീഷണറുടെ ഉത്തരവ്. അതേസമയം, അവധി അനുവദിക്കുന്നതിലൂടെ തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ….

ഒരുലക്ഷം പേർക്ക്‌ വീടിനടുത്ത്‌ തൊഴിൽസൗകര്യം; 1000 കോടിയുടെ പദ്ധതിക്ക്‌ കിഫ്‌ബി അംഗീകാരം

വീടിനടുത്ത്‌ ജോലി ചെയ്യാൻ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 1145 ഓഫീസ്‌ സമുച്ചയങ്ങൾ നാല്‌ വർഷത്തിനകം കേരളത്തിൽ ഉയരും. അഭ്യസ്‌തവിദ്യർക്ക്‌ വീടിനടുത്ത്‌ തൊഴിലെടുക്കാൻ ഓഫീസ്‌ സൗകര്യം ഉറപ്പാക്കുന്ന കെ–ഡിസ്‌ക്കിന്റെ 1000 കോടി രൂപയുടെ വർക്ക്‌ നിയർ ഹോം പദ്ധതിക്ക്‌ കിഫ്‌ബിയുടെ അംഗീകാരമായി. ഐടി, അനുബന്ധ….

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും, മലയോര മേഖലയിൽ ജാഗ്രത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ – മധ്യ ജില്ലകളിലാണ് ഇന്നും കൂടുതൽ മഴ ലഭിക്കുക. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് അധികൃത‍ര്‍ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ….

മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണം; സെപ്റ്റംബർ 4 മുതൽ റോഡ് അടയ്ക്കും

മുളന്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലെ റോഡ് സെപ്റ്റംബർ 4 മുതൽ അടയ്ക്കും. മേൽപ്പാലത്തിന്റ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് റോഡ് അടയ്‌ക്കേണ്ടത് അത്യാവശ്യമായതിനാലാണ് നടപടി. അതിനാൽ, മുളന്തുരുത്തി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മുളന്തുരുത്തി പള്ളിത്താഴത്തു നിന്ന് തിരിഞ്ഞ് വട്ടക്കുന്ന് ജംഗ്ഷനിൽ….

ആദിത്യ എൽ 1 വിക്ഷേപണം വിജയകരം; ഉപഗ്രഹം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങി

ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം വിജയകരം. കൃത്യമായ ഭ്രമണപഥത്തിൽ പേടകം സ്ഥാപിച്ചു. ഇനി 4 മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ 1 ന്റെ മുന്നിലുള്ളത്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ സൗരദൗത്യം….

ലോകത്താകെ കോവിഡ്‌ കേസുകൾ വർധിക്കുന്നുവെന്ന്‌ ലോകാരോഗ്യ സംഘടന

ലോകമെമ്പാടും കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെ 1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1800-ലധികം മരണങ്ങളും രജിസ്റ്റർ ചെയ്‌തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജൂലൈ 31 ന്‌ മുമ്പുള്ള….

മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാന വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്….