Author: nammudenadu

ഗതാഗത സൗകര്യം ഒരുകുടക്കീഴിലാക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്

വിവിധ ഗതാഗതസൗകര്യങ്ങൾ ഒരുകുടക്കീഴിൽ അണിനിരത്തുന്ന കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് സ്ഥാപിക്കും. ഇതിനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സംസ്ഥാന ഗതാഗത വകുപ്പുമായി ധാരണപത്രം ഒപ്പുവച്ചു. പരിധികളില്ലാത്ത സഞ്ചാരസേവനങ്ങൾക്കായി എല്ലാ ഗതാഗതസംവിധാനങ്ങളും ഓപ്പൺ നെറ്റ്‌വർക്കിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി…..

സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മലയോരമേഖലകളിൽ ജാഗ്രത വേണം. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന്….

ട്രെയിന്‍ നിയന്ത്രണം; കേരള എക്‌സ്‌പ്രസ്‌ വൈകും

തിരുവനന്തപുരം സെൻട്രലിൽനിന്ന്‌ പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ – ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12625) 25ന്‌ 1.45 മണിക്കൂർ വൈകി പകൽ 2.15ന്‌ ആകും പുറപ്പെടുകയെന്ന്‌ റെയിൽവേ അറിയിച്ചു. ന്യൂഡൽഹി– തിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ (12626) അന്നേദിവസം രണ്ട്‌….

അപൂര്‍വനേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി….

റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്; സംസ്ഥാന വ്യാപകമായി കടകൾ സെപ്റ്റംബർ 11 ന് അടച്ചിടും

കിറ്റ് വിതരണത്തിൽ വ്യാപാരികള്‍ക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്ക്കരിക്കുക,ഇ പോസ് യന്ത്രത്തിന് നിരന്തരമുണ്ടാകുന്ന തകരാറുകള്‍ പൂർണമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വീണ്ടും സമരത്തിലേക്ക്. സെപ്റ്റംബർ 11ന് സംസ്ഥാനവ്യാപകമായി റേഷൻ കടകള്‍ അടച്ചിടും…..

വൈദ്യുതി നിരക്ക് കൂടും, പ്രഖ്യാപനം അടുത്തയാഴ്ച

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക് വർദ്ധനയിൽ ഇല്ലാത്തതിനാൽ 17 പൈസയുടെ ബാധ്യത ഒഴിവാക്കും. യൂണിറ്റിന് 47 പൈസയാണ് ബോർഡ്….

എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി എംവിഡി

എ ഐ ക്യാമറകള്‍ ഡ്രോണില്‍ സ്ഥാപിച്ച് നിരീക്ഷണം നടത്താനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ, മോട്ടോർ വാഹന വകുപ്പിന് അനുമതി നൽകി. ഒരു ജില്ലയിൽ പത്ത് ഡ്രോൺ എ ഐ ക്യാമറകളായിരിക്കും സ്ഥാപിക്കുക. ക്യാമറകൾ സ്ഥാപിച്ച സ്ഥലത്ത്….

യാത്ര എളുപ്പമാക്കാൻ മെട്രോ ഫീഡർ സർവീസുകൾ ആരംഭിച്ചു

കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്കും ഇൻഫോപാർക്കിലേക്കും ഫീഡർ സർവീസുകൾ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സർവീസുകൾ നടത്താൻ സമ്മതമാണെന്ന് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചത്. പുതിയ ഫീഡർ സർവീസുകൾ….

കേരളത്തിൽ 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, പരക്കെ മഴ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പ്. ആലപ്പുഴ മുതൽ കാസർകോട് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ, കർണാടക,….

ജി–20 ഉച്ചകോടിക്ക്‌ ഇന്ന്‌ തുടക്കം

ഇന്ത്യ ആതിഥ്യമരുളുന്ന ജി–20 ഉച്ചകോടിയുടെ പതിനെട്ടാം പതിപ്പിന്‌ ഡൽഹിയിൽ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത്‌ മണ്ഡപത്തിൽ ഇരുപതോളം രാഷ്‌ട്രത്തലവന്മാരും യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ യൂണിയൻ തലവന്മാരും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ്‌….