Author: nammudenadu

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദം, ചക്രവാതച്ചുഴി; അടുത്ത 5 ദിവസം കേരളത്തിൽ മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടതിനാൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ ആണ് ന്യൂന മർദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂന മർദ്ദം ശക്തി പ്രാപിച്ചു….

കോഴിക്കോട് നിപ തന്നെ; രണ്ട് മരണങ്ങളും നിപ മൂലമെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പുനെ വൈറോളജി….

നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം….

ലാന്‍ഡ്‌ഫോണിന് ആവശ്യക്കാരില്ല; കേരളത്തിലെ എക്‌സ്‌ചേഞ്ചുകള്‍ക്ക് പൂട്ടിടാന്‍ ബി.എസ്.എന്‍.എല്‍

ആവശ്യത്തിന് ലാന്‍ഡ്‌ലൈന്‍ ഉപയോക്താക്കളെ കിട്ടാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ അടച്ചുപൂട്ടാന്‍ ബി.എസ്.എന്‍.എല്ലിന്റെ നീക്കം. ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍ തീരെക്കുറവുള്ള എക്‌സ്‌ചേഞ്ചുകളാണ് ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടുക. ഇതിന്റെ ഭാഗമായി കണക്ഷനുകള്‍ കോപ്പര്‍ ലൈനില്‍ നിന്ന് ഒപ്റ്റിക്കല്‍ ഫൈബറിലേക്ക് മാറ്റും. ഇതോടെ, ലാന്‍ഡ്‌ഫോണ്‍ കണക്ഷനുകള്‍….

ഏഷ്യാ കപ്പ്: പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയം

ഏഷ്യാ കപ്പില്‍ പാകിസ്താനെ തറപറ്റിച്ച് ടീം ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്…..

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം സജീവമാകും

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മ്യാൻമാർ തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി….

ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 4.5 കോടിയുടെ വികസനം

അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് തോമസ് ചാഴികാടൻ എംപി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ് എം ശര്‍മയ്ക്കു മുന്‍പാകെ സ്റ്റേഷന്റെ….

അതിക്രമങ്ങൾക്ക്‌ 7 വർഷംവരെ തടവും 5 ലക്ഷംവരെ പിഴയും; ആശുപത്രി സംരക്ഷണ ഭേദഗതി നിയമം പാസാക്കി

കൂടുതൽ വിഭാഗങ്ങളെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണനയിൽ ഉൾപ്പെടുത്തി ആശുപത്രി സംരക്ഷണ ഭേദഗതി നിയമം നിയമസഭ പാസാക്കി. വാക്കാലുള്ള അധിക്ഷേപത്തിന് മൂന്നു മാസം തടവും 10,000 രൂപ പിഴയും ശിക്ഷയുമെന്ന വ്യവസ്ഥ ഒഴിവാക്കി. ദുരുപയോഗ സാധ്യത കണക്കിലെടുത്താണ്‌ നടപടി. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക്….

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് KSRTC പ്രായപരിധി പുനർ നിശ്ചയിച്ചത്…..

വൈക്കത്തെ തീയറ്റർ സമുച്ചയത്തിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി

നഗരസഭാ പരിധിയിൽ നിർമിക്കുന്നതിനു വിഭാവനം ചെയ്ത മൾട്ടിപ്ലക്സ് തീയറ്ററിന്റെ ഒന്നാം നിലയുടെ നിർമാണം പൂർത്തിയായി. കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം കിഴക്കേനട കിളിയാട്ടുനടയിൽ നഗരസഭ ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടുനൽകിയ 60 സെന്റ് സ്ഥലത്താണ് തീയേറ്റർ….