Author: nammudenadu

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2024 ജനുവരി നാലുമുതൽ എട്ടുവരെയാണ് കലോത്സവം. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9, 11 തീയതികളിൽ എറണാകുളത്തു വച്ച് നടക്കും. സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ….

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

2000രൂപ നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യാനുള്ള സമയപരിധി സെപ്റ്റംബര്‍ 30ന് അവസാനിക്കും. ആര്‍ബിഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളില്‍ 76 ശതമാനവും ബാങ്കുകളില്‍ നിക്ഷേപിക്കുകയോ മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്. 2023 മെയ് 19നാണ് 2000 രൂപ നോട്ടിന്റെ വിതരണം അവസാനിപ്പിക്കുന്നതായി….

ആദിത്യ എല്‍ വണ്‍ നാളെ പുലര്‍ച്ചെ ഭൂമിയോട് വിടപറയും, സൂര്യനിലേക്കുള്ള യാത്രക്കിടെ പര്യവേക്ഷണവും തുടങ്ങി

ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ വണ്ണിന്‍റെ നാലാമത്തെ ഭ്രമണപഥം ഉയർത്തൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു, ഇതിനുശേഷം ഭൂമിയില്‍നിന്ന് 256 കി.മീ. അടുത്ത ദൂരവും 121973 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള….

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. പരീക്ഷാ….

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കും, പതിനൊന്ന് ജില്ലകളിൽ ഇടിയോട് കൂടിയ മഴയെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത്‌ ഇന്ന് വ്യാപകമായി ഇടിയോടുകൂടിയ നേരിയ മഴയ്‌ക്ക് സാധ്യത. വരുന്ന മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…..

2000 പൊതു ഇടങ്ങളിൽക്കൂടി സൗജന്യ ഇന്റർനെറ്റ്‌; 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി

സംസ്ഥാനത്ത്‌ കൂടുതൽ പൊതു ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ്‌ സൗകര്യം ഏർപ്പെടുത്തുന്നതിന്‌ 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി. നിലവിൽ ലഭ്യമായ സേവനത്തിന്‌ പുറമെ 2000 പൊതു ഇടങ്ങളിലാണ്‌ ഐടി മിഷൻ മുഖാന്തരമുള്ള കെ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കുക. തീരദേശ ഗ്രാമങ്ങൾക്കും ആദിവാസി ഊരുകൾക്കും….

കോളേജ് ഗസ്റ്റ് അധ്യാപകനിയമനം: വിരമിച്ചവരെ പരിഗണിക്കില്ല , മാർഗരേഖ പുതുക്കിയുള്ള ഉത്തരവ്‌ ഉടൻ

സർക്കാർ, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകനിയമനത്തിന്‌ വിരമിച്ച അധ്യാപകരെ പരിഗണിക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. മാർഗരേഖ പുതുക്കിയുള്ള ഉത്തരവ്‌ ഉടൻ ഇറങ്ങും. പുതുക്കിയ മാർഗരേഖയിലെ മറ്റു വ്യവസ്ഥകൾ നിലനിൽക്കും. പിഎസ്‌സി റാങ്ക്‌ പട്ടികയിലുള്ളവർക്കായിരിക്കും പ്രഥമ പരിഗണന.യുജിസി ചട്ടമനുസരിച്ച് അസി. പ്രൊഫസറായി നിയമനത്തിന്‌ യോഗ്യതയുള്ളവർക്ക്‌….

ലോക കേരളസഭാ സമ്മേളനം സൗദിയിൽ; മുഖ്യമന്ത്രിയും മന്ത്രിമാരും സൗദി യാത്രയ്ക്ക് അനുമതി തേടി

വീണ്ടും ലോക കേരള സഭ നടത്താന്‍ സര്‍ക്കാര്‍. അടുത്തുമാസം സൗദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍ക്കാര്‍ നീക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി. അടുത്ത മാസം 19 മുതല്‍ 22 വരെ ലോക പരിപാടി സംഘടിപ്പിച്ചേക്കും…..

കരട്‌ വോട്ടർപട്ടിക; കൂടുതൽ വോട്ടർമാർ ഒളവണ്ണ പഞ്ചായത്തിൽ കുറവ്‌ ഇടമലക്കുടിയിൽ

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രസിദ്ധീകരിച്ച കരട്‌ വോട്ടർപ്പട്ടിക പ്രകാരം സംസ്ഥാനത്ത്‌ ഏറ്റവുമധികം വോട്ടർമാർ കോഴിക്കോട്‌ ഒളവണ്ണ പഞ്ചായത്തിൽ. ഇടുക്കി ഇടമലക്കുടിയിലാണ്‌ ഏറ്റവും കുറവ്‌ വോട്ടർമാരുള്ളത്‌. 25,491 പുരുഷന്മാരും 26,833 സ്ത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറുമടക്കം 52,326 വോട്ടർമാരാണ്‌ ഒളവണ്ണ പഞ്ചായത്തിലുള്ളത്‌. ഇടമലക്കുടിയിൽ 941….

ഏഷ്യന്‍ രാജാവായി ഇന്ത്യ; ശ്രീലങ്കയെ തോല്‍പ്പിച്ച് എട്ടാം കിരീടം ചൂടി

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23) ശുഭ്മാൻ….