Author: nammudenadu

ട്രെന്‍ഡിനൊപ്പം വൈറല്‍ ഫോട്ടോകള്‍ സൃഷ്ടിക്കാനുള്ള തിരക്കിലാണോ? ഇക്കാര്യം കൂടി ഓര്‍മ്മയിലിരിക്കട്ടെ….

തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നിങ്ങള്‍ മുഖം വച്ച് നല്‍കുന്നത്. മുഖവും മുടിയും മാറ്റി അത്യാകർഷക സുന്ദര കോമള രൂപങ്ങളാക്കി….

ഭരണഘടനാ ഭവന്‍; പഴയ പാര്‍ലമെന്റ് മന്ദിരത്തിന്‌ ഇനി പുതിയ പേര്

രാജ്യത്തിന്റെ പ്രധാന അടയാളമായിരുന്ന പഴയ പാര്‍ലമെന്റ് മന്ദിരത്തിന്‌ ഇനി പുതിയ പേര്. സംവിധാന്‍ സദന്‍ (ഭരണഘടനാ ഭവന്‍) എന്നായിരിക്കും ഇനി മന്ദിരം അറിയപ്പെടുക. മന്ദിരത്തില്‍ നടന്ന അവസാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 1921-ല്‍….

ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; മുന്നറിയിപ്പ് നൽകി കേരള പോലീസ്

ലോണ്‍ ആപ്പുകള്‍ മൂലം ഉണ്ടാകുന്ന ആത്മഹത്യകളും ഭീഷണികേസുകളുമെല്ലാം നമ്മുടെ കൊച്ചുകേരളത്തില്‍ കൂടിവരികയാണ്. ഈയവസരത്തില്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം കെണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഇന്‍സ്റ്റാള്‍….

തിരുവോണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന്‌ ; ഒന്നാം സമ്മാനം 25 കോടി

കേരള ഭാഗ്യക്കുറി തിരുവോണം ബമ്പർ നറുക്കെടുപ്പ്‌ ഇന്ന് നടക്കും. പകൽ രണ്ടിന്‌ ഗോർഖി ഭവനിലാണ്‌ നറുക്കെടുപ്പ്‌. ബുധൻ രാവിലെ പത്തുവരെ ലോട്ടറി ഓഫീസുകളിൽനിന്ന്‌ ഏജന്റുമാർക്ക്‌ ടിക്കറ്റ്‌ വാങ്ങാം. ബമ്പർ ലോട്ടറി വിൽപ്പനയിൽ സർവകാല റെക്കോഡാണ് ഈ വർഷം. ചൊവ്വ വൈകിട്ടുവരെ 75….

കേരളത്തിന്റെ ട്രാക്കിൽ രണ്ടാം വന്ദേഭാരത്, റൂട്ടും സമയക്രമവും ആയി

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതൽ സര്‍വീസ് തുടങ്ങാൻ സാധ്യത. കാസർകോട് നിന്ന് തിരുവവന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സർവീസ്. രണ്ടാം വന്ദേഭാരതിന്‍റെ സമയമക്രമവും തയ്യാറായി. രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത്….

പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പാക്കാൻ സംസ്ഥാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍’ എന്ന പേരിലാണ് പരിശോധന.

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന. സംസ്ഥാന സർക്കാർ പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ ധന സഹായം, വിവിധ സ്കോളർഷിപ്പുകൾ, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികൾ, ഭവന നിർമ്മാണ പദ്ധതികൾ, പഠന മുറികളുടെ നിർമ്മാണം തുടങ്ങിയവ….

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപംകൊള്ളുന്നു; കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ രാജസ്ഥാന് മുകളില്‍ നിലവില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ ബംഗാള്‍….

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം

വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബില്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അം​ഗീകാരം ലഭിച്ചതായി പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന്….

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്

സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം വേദിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2024 ജനുവരി നാലുമുതൽ എട്ടുവരെയാണ് കലോത്സവം. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം നവംബർ 9, 11 തീയതികളിൽ എറണാകുളത്തു വച്ച് നടക്കും. സംസ്ഥാന സ്‌കൂൾ കായിക മേള ഒക്ടോബർ….