Author: nammudenadu

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജനങ്ങളുടെ അഭിപ്രായം തേടി പത്ര പരസ്യം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ക്ഷണിച്ച് പത്രങ്ങളിൽ പരസ്യം. നിലവിലെ രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് അഭിപ്രായം അറിയിക്കാം. ജനുവരി 15നകം അഭിപ്രായം അറിയിക്കണം. നിർദേശങ്ങൾ ഒറ്റതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല സമിതിക്ക് കൈമാറും. നിയമ മന്ത്രാലയം….

സര്‍ക്കാര്‍ ആശുപത്രികളിലും പി.ജി കോഴ്‌സ്; വിജ്ഞാപനമിറക്കി എൻ.എം.സി

മെഡിക്കൽ കോളേജുകൾക്കൊപ്പം തന്നെ, സൗകര്യങ്ങളുള്ള സാധാരണ സർക്കാർ ആശുപത്രിയിലും ബിരുദാനന്തര മെഡിക്കൽ കോഴ്സുകൾ ആരംഭിക്കാമെന്ന വിജ്ഞാപനമിറക്കി ദേശീയ മെഡിക്കൽ കമ്മിഷൻ(എൻ.എം.സി). മതിയായ കിടക്കകൾ, രോഗികളുടെ എണ്ണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിഗണിച്ചശേഷം യോഗ്യരായ അധ്യാപകർ കൃത്യമായ എണ്ണത്തിലുണ്ടെങ്കിൽ കോഴ്സ് അനുവദിക്കാമെന്ന് വിജ്ഞാപനം….

സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തൽ; മാർഗനിർദേശവുമായി സുപ്രീംകോടതി

സർക്കാർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്ന വിഷയത്തിൽ രാജ്യത്തെ ഹൈക്കോടതികൾക്ക്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. സർക്കാർ ഉദ്യോഗസ്ഥരെ അവഹേളിക്കരുതെന്നും വസ്‌ത്രധാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യ നിരീക്ഷണം പാടില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. അസാധാരണ സാഹചര്യത്തിലേ സർക്കാർ ഉദ്യോഗസ്ഥരെ  വിളിച്ചുവരുത്താവൂ. സത്യവാങ്മൂലങ്ങളിലൂടെയോ മറ്റ്‌ രേഖകളിലൂടെയോ സർക്കാർ നിലപാട്‌….

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനമാണ് മഴയ്ക്ക് കാരണം. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ്….

ഒഡിഷയിലെ 6974 സ്‌കൂളുകൾ സ്‌മാർട്ടാക്കാൻ കെൽട്രോണ്‍; ലഭിച്ചത് 164 കോടിയുടെ ഓർഡർ

കെല്‍ട്രോണിന് ഒഡീഷയില്‍ നിന്നും 164 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന് മന്ത്രി പി രാജീവ്. ഒറീസ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ നിന്ന് 6974 സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ഹൈടെക് ക്ലാസ് റൂമുകള്‍ സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡറാണ് കെല്‍ട്രോണിന് ലഭിച്ചിരിക്കുന്നതെന്ന് രാജീവ് അറിയിച്ചു…..

റേഷൻ കടയിലെ സ്റ്റോക്ക് വിവരം ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്

റേഷൻ കടയിലെ സ്റ്റോക്ക് വിവരം കടയുടമ വെറുതേ പറഞ്ഞാൽ പോര, ബോർഡിൽ എഴുതി പ്രദർശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശം നൽകി. സംസ്ഥാനത്തെ പല റേഷൻകടകളിലെ സ്റ്റോക്കിലും ഇ – പോസ് ബില്ലിങ്ങിലും വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് കരിഞ്ചന്ത തടയുകയെന്ന ലക്ഷ്യവുമായി നടപടി….

രോഗികളെ ഐ.സി.യു പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സുപ്രധാന മർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഗുരുതരാവസ്ഥയിലുള്ള രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രധാന മർഗനിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുപ്രകാരം ബന്ധുക്കളുടെ അനുമതി ഇല്ലാതെ രോഗികളെ ഐ.സി.യുവിൽ പ്രവേശിപ്പിക്കാൻ ആശുപത്രികൾക്ക് കഴിയില്ല. ഐ.സി.യുവിൽ പ്രവേശിപ്പിക്കരുതെന്ന് രോഗി മുൻകൂട്ടി ആവശ്യപ്പെടുന്ന പക്ഷവും രോഗിയെ ആശുപത്രികൾ തീവ്രപരിചരണ….

ആദായ നികുതി റിട്ടേണ്‍: ഡിസംബര്‍ വരെ ലഭിച്ചത് 8.18 കോടി റിട്ടേണുകള്‍

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണത്തില്‍ എക്കാലത്തെയും വര്‍ധന. ഡിസംബര്‍ 31വരെയുള്ള കണക്കുപ്രകാരം 2023-24 അസസ്‌മെന്റ് വര്‍ഷത്തില്‍ 8.18 കോടി പേരാണ് റിട്ടേണ്‍ നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനമാണ് വര്‍ധന. 2023-24 അസസ്‌മെന്റ് വര്‍ഷത്തെ പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള….

അറിയാം യുപിഐ-യിലെ പുതിയ മാറ്റങ്ങള്‍

പുതുവത്സരം ആരംഭിച്ചതോടെ യുപിഐ സംവിധാനത്തിൽ ചില പരിഷ്‌കാരങ്ങൾ ആർബിഐ ഏർപ്പെടുത്തിയിട്ടുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.. ഫോൺപേ, പേടിഎം, ഗൂഗിൾപേ പോലെയുള്ള യുപിഐ ആപ്പുകളിലെ അക്കൗണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിങ്ങൾ ഉപയോഗിച്ചിട്ടില്ലെങ്കിൾ ഇനിയവ ലഭ്യമാകുകയില്ല. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഉപയോഗിക്കാത്ത എല്ലാ….

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പോലീസിന്‍റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആണ് അയ്യപ്പഭക്തർക്ക് ശബരിമല ദർശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ്….