Author: nammudenadu

രാജ്യത്ത് 10006 പ്രധാൻമന്ത്രി ഭാരത് ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായി കേന്ദ്രം

നവംബർ വരെ രാജ്യത്ത് 10,006 പ്രധാൻമന്ത്രി ഭാരത് ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായി കേന്ദ്ര രാസവള സഹമന്ത്രി ഭഗവൻത് ഖുബ പാർലമെന്റിൽ അറിയിച്ചു. ഇതിൽ 970 കേന്ദ്രങ്ങൾ കേരളത്തിലാണ്. ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണത്തിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തും, വിൽപ്പനയിൽ….

കുട്ടികളിൽ ന്യുമോണിയ പിടിപെടാതിരിക്കാൻ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥ പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തും. വൈറസുകളും ബാക്ടീരിയകളും അവരുടെ ശ്വാസകോശത്തിലേക്ക് കടന്ന് അണുബാധയുണ്ടാക്കുന്നതിന് കാരണമാകും. കൂടാതെ, തണുപ്പുകാലം സാധാരണയായി പനി, ജലദോഷം തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകൾ കൂടുതലായി കാണപ്പെടുന്ന….

രാജ്യത്ത് തീര്‍പ്പാക്കാനുള്ളത് അഞ്ചുകോടിയോളം കേസുകള്‍; സുപ്രീംകോടതിയില്‍ മാത്രം 80000 കേസുകള്‍

രാജ്യത്തെ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് അഞ്ചുകോടിയോളം കേസുകളാണെന്ന് നിയമമന്ത്രി. സുപ്രീംകോടതിയില്‍ മാത്രം ഇനിയും തീര്‍പ്പാക്കാനുള്ളത് 80,000 കേസുകളാണെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നുവരെയുള്ള കണക്കനുസരിച്ച് തീര്‍പ്പാക്കാനുണ്ടായിരുന്ന 5,08,85,856 കേസുകളില്‍ 61 ലക്ഷം കേസുകളും ഹൈക്കോടതി തലത്തിലുള്ളതാണെന്നും നിയമമന്ത്രി അര്‍ജുന്‍ റാം….

പ്രധാനമന്ത്രി കേരളത്തിൽ; ജനുവരി 2ന് തൃശൂരിൽ സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 2ന് കേരളത്തിൽ എത്തും. തൃശൂരിൽ നടക്കുന്ന സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബിൽ പാസായതിൽ അഭിനന്ദനം അറിയിക്കാനാണ് സം​ഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ….

മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ (83 വയസ്സ്) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ. അഭിഭാഷകൻ കൂടിയായിരുന്നു കെ.പി വിശ്വനാഥൻ. യൂത്ത്….

ജാഗ്രത നിര്‍ദ്ദേശവുമായി ലുലു ഗ്രൂപ്പ്; വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ തട്ടിപ്പ്…..

ഇളവുമായി കേന്ദ്രം; കടമെടുക്കാന്‍ വഴിതുറന്നു, 2000 കോടി വായ്പയെടുക്കും

സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് താത്കാലിക ആശ്വാസം. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചു. കിഫ്ബി പെൻഷൻ കമ്പനിയും എടുത്ത കടം പരിഗണിച്ചായിരുന്നു കുറവ്. പുതിയ ഇളവ് വന്നതോട് കൂടി ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ….

ശബരിമലയിൽ പോലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം

ശബരിമലയിൽ പോലീസുകാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം. 15 ദിവസത്തെ ഡ്യൂട്ടി പൂർത്തിയാക്കിയവരിൽ 50 ശതമാനം പേർ വീണ്ടും ശബരിമലയിൽ തുടരണം. ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹേബാണ് ഡ്യൂട്ടി ക്രമീകരണത്തിൽ മാറ്റം വരുത്തി സർക്കുലർ ഇറക്കിയത്. പുതുതായി എത്തുന്ന 50 ശതമാനം ഉദ്യോഗസ്ഥർക്ക്….

പ്രായം തെളിയിക്കുന്ന രേഖയല്ല ആധാർ കാർഡെന്ന് യുഐഡിഎഐ

പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ആധാർ കാർഡ് കണക്കാക്കില്ലെന്ന് യുഐഡിഎഐ. ഇതു സംബന്ധിച്ച അറിയിപ്പ് പുതിയതായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ചേര്‍ത്തു തുടങ്ങിയിട്ടുണ്ട്. ആധാറെടുക്കുമ്പോള്‍ നല്‍കിയ രേഖകളിലെ ജനനത്തീയതിയാണ് കാർഡിലുള്ളതെന്നാണ് യുഐഡിഎഐ അറിയിപ്പ് നൽകുന്നത്. പാസ്‌പോര്‍ട്ട് എടുക്കുമ്പോള്‍ പ്രായം തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന രേഖകളുടെ….

ആശ ജീവനക്കാരുടെ രണ്ട് മാസത്തെ പ്രതിഫലത്തിനായി തുക അനുവദിച്ചു

ആശ വർക്കർമാർക്ക്‌ രണ്ട്  മാസത്തെ പ്രതിഫലം വിതരണം ചെയ്യുന്നതിനായി  26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാനാണ്‌ ഈ തുക വിനിയോഗിക്കുക. ഒക്ടോബർ വരെയുള്ള പ്രതിഫലം നൽകുന്നതിന്‌ നേരത്തെ 24.51 കോടി….